l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ ഓണാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

ജിദ്ദ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ ഓണാഘോഷം സഫ്വാ വില്ലയില്‍ കേരളത്തനിമയോടെ അരങ്ങേറി. ഉണ്ണി തെക്കേടത്തിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റെയും താലപൊലിയേന്തിയ മഹിളകളുടെയും പുലികളിയുടെയും ആകമ്പടിയോടെ മാവേലിയെ എഴുന്നള്ളിച്ചു. തുടര്‍ന്ന് WMF ന്റെ കുട്ടികളും സ്ത്രീകളും പുരുഷന്മാരും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.

ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിന് WMF ജിദ്ദാ കൗണ്‍സില്‍ പ്രസിഡന്റ് മോഹന്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. സ്വകാര്യ സന്ദര്‍ശനത്തിനായി ജിദ്ദയില്‍ എത്തിയ കെപിസിസി സെക്രട്ടറി യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. ജിദ്ദാ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം നസീര്‍ വാവാ കുഞ്ഞ് ഓണസന്ദേശം നല്‍കി. ലോക പിതൃദിനത്തോട്ടനുബന്ധിച്ച് ജിദ്ദ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആഗോളാടിസ്ഥാനത്തില്‍ 'എന്റെ അച്ഛന്‍' എന്ന വിഷയത്തില്‍ നടത്തിയ കവിതാ രചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.

കലാരംഗത്ത് പ്രഗാല്ഭ്യം തെളിയിച്ച WMF ന്റെ അംഗങ്ങളായ കലാകാരന്മാരെ വേദിയില്‍ ആദരിച്ചു. കോലൈസ് എന്ന ഷോര്‍ട് ഫിലിമില്‍ പ്രധാന വേഷം അവതരിപ്പിച്ച സോഫിയ സുനില്‍, ഷയാന്‍ റിയാസ് എന്നിവര്‍ക്ക് സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. കൊലസിന്റെ കഥാ തന്തുവിനെ കുറിച്ച് മുസാഫിര്‍ അഹ്‌മദ് വിശദീകരിച്ചു. പത്താം ക്ളാസിലും പന്ത്രണ്ടിലും വിജയിച്ച WMF ജിദ്ദാ കൗണ്‍സില്‍ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.
നിഹാല്‍ ഷഫീക്, സ്‌നേഹ ജോസഫ്, ആന്‍ഡ്രിയ ലിസ ഷിബു, ഹനാ ഷാനവാസ്, നിവേദിത പ്രകാശ്, നസല്‍ സമാന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് നടന്ന വിവിധയിനം കലാപരിപാടികളില്‍ നാദിര്‍, സാഹില്‍, ആദിദേവ്, ആയുഷ്, ജോഹാന്ന, ശ്രേയ, ആയിഷ നേഷ എന്നിവര്‍ ഡാന്‍സും, മിര്‍സാ ഷെരീഫ്, മുംതാസ് അബ്ദുല്‍ റഹ്‌മാന്‍, സോഫിയ സുനില്‍, ജോബി റ്റി ബേബി, എബി കെ ചെറിയാന്‍, ആഷിര്‍ കൊല്ലം, വിവേക് പിള്ള എന്നിവര്‍ ഗാനങ്ങളും ആലപിച്ചു.
ആയുഷ്, ശ്രേരസ് മുഹമ്മദ്, ഷെറിന്‍ മൊഹമ്മദ് എന്നിവര്‍ പുലികളിക്ക് വേഷമിട്ടു. പ്രോഗ്രാം കണ്‍വീനര്‍ സജി കുര്യാക്കോസ് പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു, മനോജ് മാത്യു അവതാരകന്‍ ആയിരുന്നു. കള്‍ച്ചറല്‍ കണ്‍വീനര്‍ എബി കെ ചെറിയാന്‍ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ഏകീകരിച്ചു. വര്‍ഗ്ഗീസ് ഡാനിയേലിന്റെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്ദ്യ ഒരുക്കി. പ്രവീണ്‍ എടക്കാട്, നൗഷാദ് കാളികാവ്, ശിവാനന്ദന്‍, നൗഷാദ് അടൂര്‍, ഷിബു ജോര്‍ജ്, ബാജി നെല്‍പുരയില്‍
ജാന്‍സി മോഹന്‍, റൂബി സമീര്‍, രേണുക ശിവന്‍, പ്രിയ സന്ദീപ്, ബഷീര്‍ അപ്പക്കാടന്‍, ഷിബു ചാലക്കുടി, നുജൂ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി യൂനുസ് കാട്ടൂര്‍ സ്വാഗതവും ട്രഷറര്‍ സുശീല ജോസഫ് നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026