കൊച്ചി: രോഗബാധിതനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മഅദനിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഭാര്യ സൂഫിയ മഅദനിയും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.
Related News