l o a d i n g

ഗൾഫ്

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്, പവന് 1000 രൂപയുടെ വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ്. ഇന്ന് ഗ്രാം വില 125 രൂപ വര്‍ധിച്ച് 11,070 രൂപയും പവന്‍ വില 1,000 രൂപ ഉയര്‍ന്ന് 88,560 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 87,560 രൂപ എന്ന റെക്കോഡാണ് ഇന്ന് വീണ്ടും ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാം വില 100 രൂപ ഉയര്‍ന്ന് 9,100 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,100 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,600 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ ഇന്ന് 4 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായി സ്പോട്ട് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ശക്തമായതും ആഗോളതലത്തില്‍ ഉണ്ടായ പോസിറ്റീവ് സൂചനകളുമാണ് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോര്‍ഡ് ഉയരത്തിലെത്താനുളള കാരണം.

അന്താരാഷ്ട്ര വിപണികളില്‍ തിങ്കളാഴ്ച ആദ്യമായി സ്വര്‍ണ്ണ വില ഔണ്‍സിന് 3,900 ഡോളര്‍ എന്ന നില മറികടന്നു. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന ആവശ്യം ഉയര്‍ന്നുവന്നതാണ് ഇതിന് കാരണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026