l o a d i n g

ഗൾഫ്

സുരക്ഷിത വിദേശ തൊഴില്‍ കുടിയേറ്റം; ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ്-2025, നാളെ തിരുവനന്തപുരത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

തിരുവനന്തപുരം: വിദേശ തൊഴില്‍ കുടിയേറ്റ നടപടികളില്‍ സുതാര്യതും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള പ്രവാസി കേരളീയകാര്യ വകുപ്പും (നോര്‍ക്ക) കേന്ദ്ര വിദേശകാര്യ മന്ത്രായത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് നാളെ (2025 ഒക്ടോബര്‍ 7ന്) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ ചേരുന്ന കോണ്‍ക്ലേവില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, നൈപുണ്യ വികസന ഏജന്‍സികളില്‍ നിന്നും, സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ നിന്നുമുളള പ്രതിനിധികള്‍, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. വിദേശരാജ്യങ്ങളിലെ ഭാവി തൊഴില്‍ സാധ്യതകളും മേഖലകളും, ഗ്ലോബല്‍ വര്‍ക്ക്‌ഫോഴ്‌സ് ലീഡര്‍ഷിപ്പിനായുളള കേരളത്തിന്റെ ദര്‍ശനം, ഭാവി സാധ്യതകള്‍ക്കായി കേരളത്തില്‍ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്‌മെന്റ് നടപടികള്‍, നയ രൂപീകരണത്തിനായുളള ഓപ്പണ്‍ ഹൗസ് എന്നീ സെഷനുകള്‍ ഉള്‍ക്കൊളളുന്നതാണ് കോണ്‍ക്ലേവ്.

വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റിലെ മാറുന്ന കാഴ്ചപാടുകള്‍ സാധ്യതകള്‍, ഭാവിയിലെ മാനവവിഭവശേഷിക്കാവശ്യമായ നൈപുണ്യ വികസനം, അക്കാദമിക് തയ്യാറെടുപ്പുകള്‍, മൈഗ്രന്റ് മാപ്പിങ്, റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നേരിടുന്ന വെല്ലുകളില്‍ എന്നിവയെല്ലാം കോണ്‍ക്ലേവില്‍ ചര്‍ച്ചയാകും. വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴില്‍ കുടിയേറ്റത്തിന് ദേശീയ തലത്തില്‍ സ്വീകരിക്കേണ്ട നടപടികളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.

എമിഗ്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള റിക്രൂട്ട്‌മെന്റ് പ്രോല്‍സാഹിപ്പിക്കുക, അന്താരാഷ്ട്ര തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തമ്മിലുളള ഏകോപനം സാധ്യമാക്കുക, സുതാര്യവും സുരക്ഷിതവുമായ കുടിയേറ്റത്തിനായുളള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, വിവിധ ഏജന്‍സികള്‍, വിദേശ തൊഴില്‍ ദാതാക്കള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാറുകള്‍ എന്നിവയുമായി ബന്ധം ശക്തമാക്കുക, കേരളത്തെ ആഗോളതൊഴില്‍ സാധ്യതകള്‍ക്കായി വിദഗ്ധ തൊഴിലാളികളുടേയും പ്രൊഫഷണലുകളുടേയും ഹബ്ബാക്കി ഉയര്‍ത്തുക എന്നതും പ്രധാന ലക്ഷ്യങ്ങളാണ്. ആരോഗ്യ മേഖലയിലെ ആഗോള ടാലന്റ് പൂളായി കേരളത്തെ അവതരിപ്പിക്കുക, സ്‌കില്‍ മാപ്പിങ്ങ്, വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴില്‍ കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന കേരളത്തിന്റെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുക എന്നതും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026