ജിദ്ദ: അല്‍ നസീമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശിയായ മാണിക്യം തൊടി മന്‍സൂര്‍ (29) ഹൃദയാഘാതം മൂലം മരിച്ചു. നാട്ടില്‍നിന്ന് എത്തിയിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ. രാവിലെ സ്‌പോണ്‍സറുടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കി തിരിച്ചു താമസ സ്ഥലത്തെത്തി ഉറങ്ങിയതായിരുന്നു. ഉച്ച സമയത്ത് സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി സ്‌പോണ്‍സര്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ചെന്നുനോക്കിയപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. അല്‍ നസീമില്‍ തന്നെയുള്ള മജീദ് സഹോദരനാണ്.
Related News