l o a d i n g

ഇന്ത്യ

റായ്ബറേലിയില്‍ ആള്‍ക്കൂട്ടക്കൊല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിക്കൊന്നു, അഞ്ചുപേര്‍ അറസ്റ്റില്‍

Thumbnail
Publisher By     BY - DESK
October 7, 2025

റായ്ബറേലി (യു.പി.): ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഈ ദാരുണസംഭവം നടന്നത്. ഫത്തേപുര്‍ സ്വദേശിയായ 38 വയസ്സുകാരന്‍ ഹരിഓം ആണ് കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ ഒന്നിനാണ് സംഭവം. ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന ഹരിഓമിനെ ജമുനാപുരില്‍ വെച്ച് ഒരു സംഘം ആളുകള്‍ തടയുകയായിരുന്നു. ഇയാള്‍ വീടുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മാനസികാസ്വാസ്ഥ്യം കാരണം കൃത്യമായ മറുപടി നല്‍കാന്‍ ഹരിഓമിന് കഴിഞ്ഞില്ല.

മര്‍ദനത്തിനിടെ ഹരിഓം രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞപ്പോള്‍, 'ഇത് ബാബയുടെ നാടാണ്' എന്ന് പറഞ്ഞ് ആള്‍ക്കൂട്ടം കൂടുതല്‍ അക്രമാസക്തരായെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൂരമായി മര്‍ദിച്ചശേഷം അവശനിലയിലായ യുവാവിനെ റെയില്‍വേ പാളത്തിനരികില്‍ ഉപേക്ഷിച്ചു. പിറ്റേദിവസം രാവിലെയാണ് സമീപവാസികള്‍ വിവസ്ത്രനായ ഹരിഓമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഉംചാര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ജാതിപരമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു, അക്രമം നടത്തിയവരില്‍ ദളിതരും പിന്നാക്കക്കാരും മറ്റ് ജാതിക്കാരും ഉള്‍പ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

അതേസമയം, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി സംസാരിച്ച രാഹുല്‍ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം യു.പി. കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്ന കാട്ടുനീതിയാണ് ഈ സംഭവം തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് സ്ഥലത്തുണ്ടായിട്ടും മര്‍ദനമേറ്റ യുവാവിനെ രക്ഷിക്കാന്‍ തയ്യാറായില്ലെന്നും അജയ് റായ് കുറ്റപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026