l o a d i n g

ഗൾഫ്

അകക്കാമ്പുകള്‍ കവിതാ സമാഹാരം പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2025

ദമ്മാം - സൗദി അറേബ്യയിലെ ദമ്മാമില്‍ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ അകക്കാമ്പുകള്‍ എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ ഒ ഐ സി സി സൗദി നാഷണല്‍ പ്രസിഡന്റ് ബിജു കല്ലുമലയുടെ അധ്യക്ഷതയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് സൗദി മലയാളം മിഷന്‍ പ്രസിഡന്റും നവോദയ രക്ഷാധികാരി കമ്മറ്റിയംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സാജിദ് ആറാട്ടുപുഴ പുസ്തക പരിചയം നടത്തി. ശ്രീ നാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. നൗഫല്‍ കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവയത്രി സോഫിയ ഷാജഹാന്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ദമ്മാമ്മിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. പ്രകാശന ചടങ്ങില്‍ ഡോ. നൗഫലിനെ ആദരിച്ചു. ദമ്മാം നവോദയ കേന്ദ്ര സെക്രട്ടറി രഞ്ജിത് വടകര, നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ബിജു വര്‍ക്കി, കനിവ് സാംസ്‌കാരിക വേദി രക്ഷാധികാരി ഷാജി പത്തിച്ചിറ, സൗദി മലയാളി സമാജം വൈസ് പ്രസിഡന്റ് ലീന ഉണ്ണികൃഷ്ണന്‍, സവ ജനറല്‍ സെക്രട്ടറി ബൈജു കുട്ടനാട്, സിയാ ഡ്രീം ക്യാച്ചേഴ്‌സ്, എഴുത്തുകാരികളായ ലതിക അങ്ങേപ്പാട്ട്,സീനത്ത് സാജിദ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇക്ബാല്‍ വെളിയംകോട് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സൗദി മലയാളി സമാജം ശ്രീ മാത്തുക്കുട്ടി പള്ളിപ്പാടിനെ എഴുത്തിന്റെ വഴിയില്‍ ആദരവ് നല്‍കി. എഴുത്തുകാരിയും നാടക പ്രവര്‍ത്തകയുമായ അറ്.ആര്‍ ഷഹ്ന സ്വാഗതം പറഞ്ഞ യോഗത്തിന് എഴുത്തുകാരനും സൗദി മലയാളി സമാജം ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഷനീബ് അബൂബക്കര്‍ നന്ദി പറഞ്ഞു. പ്രകാശന ചടങ്ങില്‍ സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരക ആയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026