l o a d i n g

ഗൾഫ്

കേളി സില്‍വര്‍ ജൂബിലി; ലോഗോ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

റിയാദ് : 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി 'സില്‍വര്‍ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.

2000 ത്തിന്റെ അവസാനത്തോടെ റിയാദില്‍ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാര്‍ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികള്‍ക്ക് താങ്ങാവുന്ന ഒരു സംഘടനക്ക് രൂപം നല്‍കുവാന്‍ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്‌കാരിക വേദിക്ക് രൂപം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികള്‍ക്ക് രൂപം നല്‍കുകയും വിരഹത്തിന്റെ വിരസതകള്‍ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനക്ക് രൂപം നല്‍കി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേളി രക്ഷാധികാരി സാദിഖ് പറഞ്ഞു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖും കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാലും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് സംഘടന രൂപം നല്‍കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

കേളി ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടന്തോര്‍, ഷമീര്‍ കുന്നുമ്മല്‍, ഫിറോഷ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത്, കേളി വൈസ് പ്രസിഡന്റുമാരായ, ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി എന്നിവര്‍ സംസാരിച്ചു
സംഘാടക സമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ സ്വാഗതവും ചെയര്‍മാന്‍ ഷാജി റസാഖ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026