l o a d i n g

ഗൾഫ്

ഒഐസിസി റിയാദ് ഓണാഘോഷം: നറുക്കെടുപ്പ് വിജയികള്‍ക്കും പ്രവര്‍ത്തന മികവിനുള്ള ബഹുമതികളും വിതരണം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രവര്‍ത്തന മികവിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ബത്ഹ സബര്‍മതിയില്‍ നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷനായ ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു.

സോന ജ്വല്ലറി സമ്മാനിച്ച ഒന്നാം സമ്മാനം നേടിയ സഫാന നിഷാദിന് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീജിത്ത് സമ്മാനം നല്‍കി. രണ്ടാം സമ്മാനം നേടിയ ഷഫാദ് അത്തോളിക്ക് മീഡിയ കണ്‍വീനര്‍ അഷ്‌റഫ് മേച്ചേരി, മൂന്നാം സമ്മാനം നേടിയ കബീര്‍ മലാസിന് ജനറല്‍ സെക്രട്ടറി നിഷാദ് ആലംങ്കോട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വിജയികളെ ആശംസിച്ച് മുന്‍ പ്രസിഡന്റുമാരായ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാന്‍ മുനമ്പത്ത്, സലീം അര്‍ത്തിയില്‍ എന്നിവര്‍ സംസാരിച്ചു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫൈസല്‍ ബാഹസ്സന്‍, ബാലു കുട്ടന്‍, സജീര്‍ പൂന്തുറ, സക്കീര്‍ ദാനത്ത്, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, ജോണ്‍സണ്‍ മാര്‍ക്കോസ്, നാദിര്‍ഷാ റഹ്‌മാന്‍ എന്നിവര്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും രേഖപ്പെടുത്തി.

പരിപാടിയുടെ വിജയത്തിനായി ഹാഷിം ചിയാംവെളി, അന്‍സായി ഷൗക്കത്ത്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, സന്തോഷ് വിളയില്‍, തല്‍ഹത്ത് തൃശൂര്‍, ഹാഷിം പാപ്പിനശ്ശേരി, സൈനുദ്ധീന്‍ വെട്ടത്തൂര്‍, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, ജലീല്‍ തിരൂര്‍, ഗഫൂര്‍ തൃശൂര്‍, നന്ദകുമാര്‍ പത്തനംതിട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026