l o a d i n g

ഗൾഫ്

നോര്‍ക്ക അറ്റസ്റ്റേഷന്‍ സുരക്ഷിത കുടിയേറ്റത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പ്, ബോധവത്കരണ ലോഗോ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനത്തിന്റെ ബോധവത്കരണ ലോഗോ പ്രകാശനം ചെയ്തു. പ്രവാസി കേരളീയകാര്യ വകുപ്പും (നോര്‍ക്ക) കേന്ദ്ര വിദേശകാര്യ മന്ത്രായത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവിന്റെ ഭാഗമായിട്ടായിരുന്നു ലോഗോ പ്രകാശനം. നോര്‍ക്ക അറ്റസ്റ്റേഷന്‍ ഡേ (ഒക്ടോബര്‍ അഞ്ച്) ദിനാചരണത്തിന്റെ ഭാഗമായാണ് പ്രത്യേകം ബോധവത്കരണ ലോഗോ തയ്യാറാക്കിയത്. നോര്‍ക്ക അറ്റസ്റ്റേഷന്‍ സുരക്ഷിത കുടിയേറ്റത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പ് എന്നതാണ് ഇത്തവണത്തെ ആശയം.

ലോഗോ പ്രകാശന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുണ്‍ കുമാര്‍ ചാറ്റര്‍ജി, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുരീന്ദര്‍ ഭഗത്, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, ഒതന്റിക്കേഷന്‍ ഓഫീസര്‍ സുനില്‍.കെ.ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. 23-ഓളം പുതിയ സുരക്ഷാഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചുളള ആധുനിക ഹൈസെക്ക്യൂരിറ്റി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് ആലേഖനം ചെയ്ത ട്രാക്ക് ആന്റ് ട്രേസ് സംവിധാനം എന്നിവ നോര്‍ക്ക എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്റെ പ്രത്യേകതയാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, 100 ലധികം രാജ്യങ്ങളില്‍ അംഗീകാരമുളള അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയും നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്. നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ വിശ്വാസ്യത കേരളത്തിലെ വിദ്യാഭ്യാസ, പ്രൊഫഷണല്‍ യോഗ്യതകള്‍ക്ക് ആഗോള അംഗീകാരം ഉറപ്പാക്കുന്നു.

പ്രതിവര്‍ഷം 50,000-ത്തിലധികം സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക റൂട്ട്‌സ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകള്‍ക്ക് പുറമേ നോര്‍ക്ക റൂട്ട്‌സിന്റെ 11 ജില്ലാ സെല്ലുകളിലും, ചെങ്ങന്നൂര്‍ സബ്‌സെന്ററിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളിലും ഗുജറാത്തിലെ ബറോഡ, തെലങ്കാനയിലെ ഹൈദ്രാബാദ് എന്നിവിടങ്ങളിലെ നോര്‍ക്ക സാറ്റലൈറ്റ് ഓഫീസുകളിലും അറ്റസ്റ്റേഷന്‍ സേവനത്തിനായി സമീപിക്കാവുന്നതാണ്.

വിദേശരാജ്യങ്ങളില്‍ നിയമപരമായി ഉപയോഗിക്കുന്നതിനായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വ്യാപാരരേഖകള്‍ തുടങ്ങിയ പൊതുഡോക്യുമെന്റുകള്‍ സാക്ഷ്യപ്പെടുത്തുന്ന അഥവാ ലീഗലൈസേഷന്‍ നടപടിയാണ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026