l o a d i n g

ഇന്ത്യ

കഫ് സിറപ്പ് ദുരന്തം: ശ്രീസണ്‍ ഫാര്‍മ ഉടമ എസ്. രംഗനാഥന്‍ അറസ്റ്റില്‍; മരണം 21 ആയി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച കഫ് സിറപ്പ് ദുരന്തവുമായി ബന്ധപ്പെട്ട്, വിവാദമായ 'കോള്‍ഡ്രിഫ്' കഫ് സിറപ്പ് നിര്‍മ്മിച്ച ശ്രീസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ എസ്. രംഗനാഥനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ചെന്നൈയില്‍ വെച്ചാണ് മധ്യപ്രദേശ് പോലീസിലെ പ്രത്യേക സംഘം പിടികൂടിയത്.

ചെന്നൈയില്‍ രാത്രി വൈകിയുള്ള നീക്കത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തേക്ക് വിശദമായ അന്വേഷണത്തിനായി കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിനായി ട്രാന്‍സിറ്റ് റിമാന്‍ഡ് തേടും.
മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 21 ആയി ഉയര്‍ന്നു. ചിന്ദ്വാരയില്‍ മാത്രം 18 കുട്ടികളാണ് സിറപ്പ് കഴിച്ച് മരിച്ചത്. രാജസ്ഥാനിലും ഈ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കുട്ടികളുടെ വൃക്കകള്‍ക്ക് ഗുരുതരമായ തകരാറുണ്ടാക്കാന്‍ കാരണമായ ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷാംശം കോള്‍ഡ്രിഫ് സിറപ്പില്‍ അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തിയിരുന്നു. ചെറിയ അളവില്‍ ഉള്ളില്‍ച്ചെന്നാല്‍ പോലും ഇത് വൃക്കകളുടെ തകരാറിനും മരണത്തിനും കാരണമാകും.
ദുരന്തത്തെ തുടര്‍ന്ന് ശ്രീസണ്‍ ഫാര്‍മയുടെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉത്പാദനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കമ്പനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ കാഞ്ചീപുരത്തെ ഫാക്ടറിയില്‍ ശുചിത്വമില്ലാത്ത അന്തരീക്ഷം, തുരുമ്പിച്ച ഉപകരണങ്ങള്‍, ഫാര്‍മ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെ അനധികൃത ഉപയോഗം ഉള്‍പ്പെടെ 350-ലധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പ്രാദേശിക വിതരണക്കാര്‍ക്കെതിരെയും, ഒരു ഡോക്ടര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഡോക്ടറുടെ അറസ്റ്റിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിലവില്‍ മരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും രാസവസ്തുക്കള്‍ വിതരണം ചെയ്തവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026