l o a d i n g

ഗൾഫ്

തായിഫില്‍ കെഎംസിസി സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

തായിഫ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി-2026 തായിഫ് സെന്‍ട്രല്‍ കമ്മിറ്റി തല അംഗത്വ കാമ്പയിന് തുടക്കമായി. 2026 ഡിസംബര്‍ 15 വരെയാണ് അംഗത്വ കാമ്പയിന്റെ കാലാവധി.

2014 ല്‍ തുടക്കം കുറിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ പാതിവഴിയില്‍ വീണുപോയ ഒട്ടേറെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറിയതിന്റെ നിരവധി അനുഭവ സാക്ഷ്യങ്ങളാണ് ഒരു വ്യാഴവട്ടത്തിനിടയില്‍ കാണാന്‍ കഴിഞ്ഞത്. ഓരോ വര്‍ഷവും പദ്ധതിയില്‍ ചേരുന്നവരുടെ അംഗസംഖ്യ വര്‍ധിക്കുന്നതും ഈ പദ്ധതിയുടെ വിശ്വാസ്യതയാണ് കാണിക്കുന്നത്.

സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹലഗ ഏരിയാ ഭാരവാഹി അബ്ദുല്‍ അസീസ് റഹ്‌മാനിക്ക് ഫോം നല്‍കിക്കൊണ്ട് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഇന്‍ചാര്‍ജ് അബ്ദുല്‍ സലാം പുല്ലാളൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് താനാളൂര്‍, മുജീബ് കോട്ടക്കല്‍, സലാം മുള്ളമ്പാറ, അബ്ബാസ് രാമപുരം, ഏരിയാ ഭാരവാഹികളായ ഹസ്സന്‍ മുസ്ലിയാര്‍, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, മജീദ് കൊയിലാണ്ടി, അലിയാര്‍ കോതമംഗലം , കാസിം ഇരുമ്പുഴി, ഹാഷിം തിരുവനന്തപുരം, നംഷീദ്, റസാഖ് കൊട്ടപ്പുറം, സുനീര്‍ ആനമങ്ങാട്, കരീം കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026