l o a d i n g

സർഗ്ഗവീഥി

പ്രവാസികളുടേത് കെട്ടുകഥകളല്ല, കെട്ടിപ്പടുത്ത കഥകളാണ്

Thumbnail
Publisher By     മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
October 9, 2025

പ്രവാസികള്‍ക്ക് പറയാനുള്ളത് കെട്ടുകഥകളല്ല. കെട്ടിപ്പടുത്ത കഥകളാണ്! മറുനാട്ടില്‍ പറന്നെത്തിയത് എന്തിനായിരുന്നു എന്ന് ഇവിടുത്തെ മാനം മുട്ടിയ കെട്ടിടങ്ങള്‍ പറയും. അതിന്റെ ആസൂത്രണത്തിലും നിര്‍മ്മിതിയിലും നിലനില്‍പ്പിലും പ്രവാസികളുടെ കര്‍മ്മവും കൂര്‍മ്മ ബുദ്ധിയും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
അതിന്റെ നേട്ടങ്ങളാണല്ലോ നാട്ടിലേയും കെട്ടിടങ്ങള്‍ ! പുരോഗതിയുടെ അണിയറ ശില്‍പികളായ പ്രവാസികളെ കുറിച്ച് പഠനങ്ങള്‍ പറയുന്നതിങ്ങനെ - 'പിറന്ന നാട്ടിലേക്ക് പണമെത്തിക്കുന്ന ഉപകരണമായി മാറിയിരിക്കുന്നു പ്രവാസികള്‍'.

ഉപകരണമെന്നാല്‍ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വസ്തുവാണല്ലോ......? പ്രവാസി ചിന്താശേഷിയില്ലാത്ത പണിയായുധമായി മാറിയതെങ്ങനേ.....?
'പത്ത് വര്‍ഷത്തെ അധ്വാനം കൊണ്ട് പണിത വീട്ടില്‍ പത്ത് മാസം പൂര്‍ണ്ണമായി കിടന്നുറങ്ങാന്‍ കഴിയാത്തവനാണ് താനെന്ന് വൈകിയാണ് അവന്‍ അറിയുന്നത് '
വിശ്രമിക്കാനവസരമില്ലാതെ പണിയെടുക്കേണ്ടി വന്നാല്‍ ഉപകരണം എന്നല്ലാതെ മറ്റെന്ത് പറയും? ഈ ദുരിതത്തെ നാട് വിട്ടവന്റെ വട്ടെന്നോ വിധിയെന്നോ വിശേഷിപ്പിക്കാം.

നാടണയാന്‍ കഴിയാത്തതിന്റെ കാരണങ്ങളില്‍ പ്രധാനി കടങ്ങളാണല്ലോ. അതും ആര്‍ക്കൊക്കയോ വാങ്ങിക്കൂട്ടിയ കടങ്ങള്‍. സ്വന്തം തടി മറന്ന് കടം വാങ്ങുന്നവരുടെ ന്യായം ഇങ്ങനെ 'നമ്മളോ കഷ്ടപ്പെടുന്നു അവര്‍ സുഖിക്കട്ടെ '. മറ്റുള്ളവരെ സുഖിപ്പിക്കാനുള്ള ഉപകരണമായി പല പ്രവാസികളും സ്വയം പരിണമിക്കുന്നു.
പ്രവാസി ഉപകരണമാണ് എന്നത് ആരുടേയും ആരോപണമല്ല. പ്രവാസിക്ക് യോജിച്ച ഒരു പേര് തന്നെയാണത്.

പ്രവാസി ഉപകരണമായി പരിണമിച്ചതിന്റെ കാരണം തിരിയിട്ട് തെരഞ്ഞ,ാലും കാണില്ല, കാരണം അത് മെറ്റീരിയലല്ല മെന്റലിയാണ്. ഇത് പരിഹരിക്കാന്‍ പ്രവാസി മാത്രം ശ്രമിച്ചാല്‍ നടക്കില്ല. ചുറ്റുപാടുകളാണ് ഈ ചിന്തയിലേക്ക് പ്രവാസിയെ കൊണ്ടെത്തിക്കുന്നത്. പ്രവാസിയെന്നാല്‍ പരസഹായി എന്ന ഒരു സിനാരിയോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പണമുള്ളവന്‍ പരസഹായം ചെയ്യണമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ പ്രവാസിയായത് കൊണ്ട് പണക്കാരനാവുമോ?
പണമുണ്ടാക്കാനാണ് പ്രവാസമെങ്കിലും അതറിയാത്തവരാണ് പ്രവാസികളില്‍ ഭൂരിപക്ഷവും.

' സാമ്പത്തിക ശാസ്ത്രത്തേക്കാള്‍ മനശാസ്ത്രത്തോടാണ് സമ്പത്ത് ബന്ധപ്പെട്ട് കിടക്കുന്നത് 'മൊര്‍ഗന്‍ ഹൊസലിന്റെ ഈ ആശയം പ്രസക്തമാണ്.
പ്രവാസികളോട് സര്‍ക്കാറുകള്‍ക്ക് വല്ല കടപ്പാടും തോന്നുന്നുണ്ടെങ്കില്‍ അടുത്ത ലോക പ്രവാസി സഭക്ക് മുമ്പ് നാട്ട് സഭകള്‍ ചേര്‍ന്ന്
പ്രവാസികള്‍ക്ക് കൗണ്‍സിലിംഗ് സംവിധാനമൊരുക്കണം. വിദേശത്തേക്ക് പുറപ്പെടുന്ന പ്രവാസിക്ക് എന്തെല്ലാം പ്രൂഫുകള്‍ വേണം. അതിന്റെ കൂട്ടത്തില്‍ കൗണ്‍സിലിംഗിന് വിധേയമായ പ്രൂഫും നിര്‍ബന്ധമാക്കട്ടെ. കൗണ്‍സിംഗിലൂടെയല്ലാതെ ഈ മെന്റല്‍ പ്രശ്‌നം മാറ്റിയെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
സര്‍ക്കാരിനെ കാത്തിരിക്കാതെ പ്രവാസി സന്നദ്ധ സംഘടനകള്‍ക്കും ഇതേറ്റെടുക്കാവുന്നതാണ്. പ്രവാസി പോക്കറ്റ് നിറക്കാന്‍ പോന്നവനാണ്. അത് ചോര്‍ത്തുന്നവളെ കുറിച്ച് ജാഗ്രത വേണം. അല്ലെങ്കില്‍ അലക്ഷ്യമായി തിരകരയില്‍ വന്ന് പോകുമ്പോലെ നിരന്തരം വന്നും പോയിക്കൊണ്ടുമിരിക്കാം.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026