ജിദ്ദ: 'ലോജിസ്റ്റിക്‌സ് മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടേയും സുസ്ഥിര വിതരണ ശൃംഖലയുടെയും സ്വാധീനം' എന്ന വിഷയത്തിലുള്ള തന്റെ പ്രബന്ധത്തിന് ദക്ഷിണ അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് ഫവാസ് കാരാടന് പിഎച്ച്ഡി, ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. നിലവില്‍ സൗദി അറേബ്യയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഒരു മള്‍ട്ടി നാഷണല്‍ ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ഉയര്‍ന്ന പോസ്റ്റില്‍ സേവനമനുഷ്ഠിക്കുകയാണ് ഫവാസ്.
തിരൂരങ്ങാടി PSMO കോളേജ്, ഓറിയന്റല്‍ ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി ആണ്. ചെമ്മാട് താമസിക്കുന്ന സമദ് കാരാടന്റെയും സുഹ്റയുടേയും മകനാണ് ഫവാസ്. ഭാര്യ നസീബയും മൂന്ന് മക്കളുമായി ജിദ്ദയില്‍ ആണ് താമസം.
Related News