l o a d i n g

ഗൾഫ്

അബ്ദുൽ കരീം മൗലവി സേവന പ്രവർത്തനങ്ങൾ കൊണ്ട് മാതൃക തീർത്ത വ്യക്തിത്വം -കുഞ്ഞിമോൻ കാക്കിയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025

കോതമംഗലം: വിശുദ്ധ മക്കയില്‍ മൂന്നര പതിറ്റാണ്ട് കാലം സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാതൃക തീര്‍ത്ത വ്യക്തിത്വമായിരുന്നു ഇക്കഴിഞ്ഞ വാരം അന്തരിച്ച തേന്‍കോട് അബ്ദുല്‍ കരീം മൗലവിയെന്നു സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി മോന്‍ കാക്കിയ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ ഗ്ലോബല്‍ കെഎംസിസിയും പല്ലാരിമംഗലം സി എച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യക്കാരായ ഹാജിമാര്‍ക്ക് അറഫയിലും മിനയിലും ഹജ്ജ് സേവനങ്ങള്‍ക്ക് പുറമെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പരിചരണവും വിശുദ്ധ മക്കയില്‍ മരണപ്പെടുന്നവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി മൂന്നര പതിറ്റാണ്ട് കാലം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളി ലൂടെ അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി എച്ച് സെന്റര്‍ പ്രസിഡണ്ട് ശബീറലി മക്ക അധ്യക്ഷത വഹിച്ച യോഗത്തില്‍ തേന്‍കോട് ജുമാ മസ്ജിദ് ഇമാം സദഖത്തുല്ലാ മൗലവി പ്രാര്‍ത്ഥന നടത്തി. മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ മുസ്തഫ മഞ്ഞക്കുളം, ജോയിന്റ് സെക്രട്ടറി സിദ്ദീഖ് കൂട്ടിലങ്ങാടി, ഫിറോസ് ബാബു കോലപ്പറമ്പ്, മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെഎം അബ്ദുല്‍ മജീദ്, ജില്ലാ മുസ്ലീം ലീഗ് ഭാരവാഹികളായ ഇബ്രാഹിം കവല, അഡ്വ കെഎം ഹസൈനാര്‍, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പികെ മൊയ്തു, സി എച്ച് സെന്റര്‍ രക്ഷാധികാരി മുഹമ്മദ് മുറിയോടിയില്‍ തേന്‍കോട് മഹല്ല് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ കരീം ഫൈസി, സെക്രട്ടറി കെ.എം സലീം, നിളാര്‍ കുന്നേക്കുടി, മുഹമ്മദ് കാഞ്ഞിരമുകളേല്‍, അലി ചൂളയില്, അഡ്വ അന്‍സാര്‍,
തേന്‍കോട് മുന്‍ വാര്‍ഡ് മെമ്പര്‍ യു കെ ക്വാസിം, ജില്ലാ കെഎംസിസി ഭാരവാഹികളായ സിപി മുഹമ്മദലി ഓടക്കാലി, മുസ്തഫ കമാല്‍ കോതമംഗലം, അഷറഫ് അറക്കല്‍, മമ്മുക്കുഞ്ഞ് ജൂബൈല്‍, ഉവൈസ് അലിഖാന്‍ ദമാം, റഷീദ് പെരുമ്പന്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. ഗ്ലോബല്‍ കെഎംസിസി എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ സിറാജ് ആലുവ സ്വാഗതവും സി എച്ച് സെന്റര്‍ ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മീരാന്‍ മാനിക്കല്‍ നന്ദിയും പറഞ്ഞു..

ഫോട്ടോ: തേന്‍കോട് അബ്ദുല്‍ കരീം മൗലവി അനുസ്മരണ സംഗമം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026