l o a d i n g

ഗൾഫ്

ഷാഫി പറമ്പില്‍ എംപിയെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025

റിയാദ്: വടകര എം.പി. ഷാഫി പറമ്പില്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രംഗത്തെത്തി. പേരാമ്പ്രയില്‍ നടന്ന പൊലീസിന്റെ നരനായാട്ടിനെതിരെ ബത്ഹ സബര്‍മതിയില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പോലീസ് അധികാരദുരുപയോഗത്തിന്റെ ഭീകര ഉദാഹരണമായ ഈ സംഭവത്തില്‍ പങ്കെടുത്ത പോലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയും, അവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു അധ്യക്ഷനായ പരിപാടി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, യഹിയ കൊടുങ്ങലൂര്‍, അസ്‌കര്‍ കണ്ണൂര്‍, സലീം അര്‍ത്തിയില്‍, രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണത്ത്, സെയ്ഫ് കായകുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, സന്തോഷ് കണ്ണൂര്‍, സിജോ വയനാട്, ഷിഹാബ് കരിമ്പാറ, മാത്യു ജോസഫ് എറണാകുളം, ഷാജി മഠത്തില്‍, മജു കോഴിക്കോട്, അന്‍സായ് ഷൗക്കത്ത്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, അലക്‌സ് കൊല്ലം, വൈശാഖ് അരൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കിര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

പ്രതിഷേധത്തിന്റെ അവസാനം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പൊലീസിന്റെ അധികാര ദുരുപയോഗത്തിനെതിരെ ശക്തമായ സന്ദേശം ഉയര്‍ത്തി. നാസര്‍ മാവൂര്‍, ജംഷാദ് ചെറുവണ്ണൂര്‍, സൈനുദ്ധീന്‍ വല്ലപ്പുഴ, ഷംസീര്‍ പാലക്കാട്, ജംഷി കാരകുന്നു, ഹരീന്ദ്രന്‍ കണ്ണൂര്‍, മുനീര്‍ കണ്ണൂര്‍, ഹാഷിം കണ്ണൂര്‍, സുജിത് കണ്ണൂര്‍, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, ജോസഫ് കോട്ടയം, സൈത് മുഹമ്മദ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026