l o a d i n g

ഗൾഫ്

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ നോര്‍ക്ക ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എഡപ) മലാസിലുള്ള അല്‍ മാസ് റെസ്റ്റോറന്റ് ഹാളില്‍ അംഗങ്ങള്‍ക്കായി നോര്‍ക്ക ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഉവൈസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഭാരതീയ സമ്മാന്‍ ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നോര്‍ക്ക ഐഡി കാര്‍ഡ്, നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ക്ഷേമ നിധി, മറ്റ് നോര്‍ക്ക സര്‍വീസുകള്‍ എന്നിവയെ കുറിച്ച് മെമ്പര്‍മാരുടെ സംശയങ്ങള്‍ക്ക് ശിഹാബ് കൊട്ടുകാട് മറുപടി നല്‍കി.

നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍, മെമ്പര്‍മാര്‍ക്ക് നോര്‍ക്ക ഐഡി, ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ഹിലാല്‍ ബാബു, വൈശാഖ്, ശ്യാം മന്ത്രകോട്, ജസീര്‍ കോതമംഗലം, അജ്‌നാസ് ബാബു, ഇല്യാസ് പൂലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എടപ്പ ടീം അംഗങ്ങളായ ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂര്‍, ജിബിന്‍ സമദ് കൊച്ചി, അഡ്വ. അജിത് ഖാന്‍, സലാം പെരുമ്പാവൂര്‍, അജീഷ് ചെറുവട്ടൂര്‍, ഷുക്കൂര്‍ ആലുവ, അബ്ദുല്‍ ഖയ്യും, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും, ജോയിന്റ് ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026