l o a d i n g

ഗൾഫ്

ഇമാം റാസി മദ്രസയില്‍ 'മീറ്റ് ദി സ്‌കോളര്‍' പരിപാടി: മാനവിക മൂല്യങ്ങള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം -ശാഫി സഖാഫി മുണ്ടമ്പ്ര

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2025

ജിദ്ദ: മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ഒരു സമൂഹസൃഷ്ടിപ്പിന് ധാര്‍മ്മിക വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്ര അഭിപ്രായപ്പെട്ടു. ജിദ്ദ ഇമാം റാസി മദ്രസയില്‍ സംഘടിപ്പിച്ച 'മീറ്റ് ദി സ്‌കോളര്‍' പരിപാടിയില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ ധാര്‍മികമായ അറിവ് നേടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ഈ അറിവുകള്‍ കേവലം വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം, സമൂഹത്തിനും രാജ്യത്തിനും വലിയ മുതല്‍ക്കൂട്ടായി മാറണം. ഓരോ വിദ്യാര്‍ത്ഥിയും സദ്ഗുണസമ്പന്നരായി വളരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. 'നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ധാര്‍മ്മിക വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നു,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനമായ സംവാദത്തില്‍, അവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. ഹസ്സന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ എം ഐ എസ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ യഹ്‌യ ഖലീല്‍ നൂറാനി, മാനേജിംഗ് കമ്മിറ്റി കണ്‍വീനര്‍ ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മദ്രസ സ്റ്റാഫ് അംഗങ്ങളും രക്ഷാകര്‍ത്താക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026