l o a d i n g

കേരള

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണര്‍ ഇടിഞ്ഞുവീണ് രക്ഷാപ്രവര്‍ത്തകരടക്കം മൂന്നു പേര്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2025

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞുവീണ് യുവതിയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍, ആറ്റിങ്ങല്‍ ഇളമ്പ മമതയില്‍ സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ പഞ്ചായത്ത് ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറയ്ക്കല്‍ വിഷ്ണു വിലാസത്തില്‍ അര്‍ച്ചന (33), അര്‍ച്ചനയ്‌ക്കൊപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ശിവകൃഷ്ണന്‍ (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം.

ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന അര്‍ച്ചനയ്‌ക്കൊപ്പം രണ്ട് മാസം മുന്‍പാണ് ശിവകൃഷ്ണന്‍ താമസം തുടങ്ങിയത്. ഇന്നലെ രാത്രി ശിവകൃഷ്ണന്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കി. വീട്ടില്‍ ബാക്കിയുണ്ടായിരുന്ന മദ്യം അര്‍ച്ചന ഒളിപ്പിച്ചുവെച്ചതിനെ തുടര്‍ന്ന് ശിവകൃഷ്ണന്‍ അര്‍ച്ചനയെ മര്‍ദ്ദിച്ചു. ഇതേത്തുടര്‍ന്ന് അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ അര്‍ച്ചന വീട്ടു മുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു.

കൊട്ടാരക്കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സോണി എസ്. കുമാര്‍ അര്‍ച്ചനയെ രക്ഷപ്പെടുത്തി മുകള്‍ഭാഗത്തേക്ക് എത്തിച്ച സമയത്താണ് കിണറിന്റെ കല്‍ക്കെട്ട് ശക്തമായി ഇടിഞ്ഞുവീണത്. ഇതോടെ സോണിയും അര്‍ച്ചനയും കിണറിനുള്ളിലേക്ക് വീണു. രക്ഷാപ്രവര്‍ത്തനത്തിനായി ടോര്‍ച്ച് തെളിയിച്ച് കിണറിന്റെ കല്‍ക്കെട്ടില്‍ ചാരിനിന്ന ശിവകൃഷ്ണനും ഇടിഞ്ഞുവീണ കല്ലുകള്‍ക്കൊപ്പം കിണറ്റിലേക്ക് പതിച്ചു.

സോണിയെ ഉടന്‍ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന്, ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. മരിച്ച അര്‍ച്ചന മൂന്ന് കുട്ടികളുടെ അമ്മയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026