l o a d i n g

ഗൾഫ്

ഹജ് സേവനത്തിന്റെ മഹനീയ മാതൃക; ഒ.എം ഷെരീഫിന് കെഎംസിസി യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 14, 2025

തായിഫ്: 22 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി മൂവാറ്റുപുഴ പായിപ്ര മുളവൂര്‍ കരയില്‍ (നിരപ്പ്-കണ്ണാടിസിറ്റി) ഒ.എം ഷെരീഫ് നാടണഞ്ഞു. തനിക്ക് കൈവന്ന അപൂര്‍വ്വ സൗഭാഗ്യത്തിന്റെ നിര്‍വൃതിയിലാണ് ഷെരീഫ് നാട്ടിലേക്ക് മടങ്ങിയത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവാസ ജീവിതത്തിനിടയില്‍ ഒരു നിമിത്തം പോലെ ഹജ്ജ് സേവകനായ ഷെരീഫ് തുടര്‍ച്ചയായ 14 വര്‍ഷമാണ് ഈ രംഗത്ത് സേവനമനുഷ്ഠിച്ചത്.

2003 ല്‍ തായിഫിലെത്തിയ ഷെരീഫ് കമ്പനിയിലും സ്വന്തമായും ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് നിനച്ചിരിക്കാതെ ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്തേക്ക് കടക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയും കെഎംസിസി പ്രവര്‍ത്തകനുമായ സിംപിള്‍ സിദ്ധീഖ് ഹാജിമാരുടെ സേവനത്തിനു വേണ്ടി മക്കത്തേക്ക് പോകുമ്പോള്‍ നീ വരുന്നോ എന്നൊരു ചോദ്യം. പിന്നെ ഐപിഡബ്ലിയുഎഫ് എന്നൊരു കോട്ടും തൊപ്പിയും തന്ന് മക്കയിലേക്ക് കൂട്ടി. നാട്ടില്‍നിന്ന് ഹജ്ജിനുവന്ന ഭാര്യയുടെ അമ്മായിയെ കാണുക എന്നതായിരുന്നു മുഖ്യലക്ഷ്യം. മിനയിലെ സേവനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് അമ്മായി മിസ്സിംഗാണ് എന്ന ഫോണ്‍ കോള്‍ വരുന്നത്. വളണ്ടിയേഴ്‌സിന്റെ തീവ്രമായ അന്വേഷണങ്ങള്‍ക്കിടെ മൂന്നാംദിവസം ആളെ കണ്ടെത്തി. അന്നെടുത്ത പ്രതിജ്ഞയുടെ ബലത്തിലാണ് ഹജ്ജ് സേവനം പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറിയതും കഴിഞ്ഞ 14 വര്‍ഷമായി അത് പാലിച്ചു പോരുന്നതും. കെഎംസിസി സ്വന്തം നിലക്ക് ഹജ്ജ് സെല്‍ തുടങ്ങിയതോടെ തായിഫ് സെന്‍ട്രല്‍ കമ്മിറ്റി ഹജ്ജ് വളണ്ടിയര്‍ സെല്ലിന്റെ ഭാഗമായി. കഴിഞ്ഞ വര്‍ഷം മിനിസ്ട്രി ഓഫ് ഹജ്ജിന്റെ ലേബലില്‍ കെഎംസിസിയുടെ ക്യാപ്പും ധരിച്ച് പ്രവര്‍ത്തിച്ചു. കോഴിക്കോട് നടന്ന മുസ്ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ മുവാറ്റുപുഴ മണ്ഡലം വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റനായിരുന്നു.

തായിഫ് സിറ്റി കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായ ഷെരീഫിന് സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് സിറ്റി ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഹസന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുജീബ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സലാം പുല്ലാളൂര്‍, അഷ്‌റഫ് താനാളൂര്‍, അബ്ബാസ് രാമപുരം, സലാം മുള്ളമ്പാറ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മജീദ് കൊയിലാണ്ടി, അബ്ദുല്‍ അസീസ് റഹ്‌മാനി, ഹാഷിം തിരുവനന്തപുരം, കാസിം ഇരുമ്പുഴി, ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ ആശംസകള്‍ നേര്‍ന്നു. ശരീഫ് ഓര്‍ക്കുഴി മറുപടി പ്രസംഗം നടത്തി.

ബാവ സാഹിബ്, റസാഖ് ശിവപുരം, റഷീദ് ഹിബ, ഷംസു തളിപ്പറമ്പ്, ഷഫീഖ് ലൈസ്, അഷ്‌റഫ് അറേബ്യന്‍, ബഷീര്‍ ഗര്‍വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിറ്റി കമ്മിറ്റി ജനറല്‍ സെക്രട്ടറി സുനീര്‍ ആനമങ്ങാട് സ്വാഗതവും അഷ്‌റഫ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026