l o a d i n g

കായികം

ജിദ്ദ റോയല്‍സ് പ്രീമിയര്‍ ലീഗ് ഏഴാം സീസണ്‍ ചാമ്പ്യന്മാരായി ടീം അമിഗോസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 14, 2025

ജിദ്ദ: റോയല്‍സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച RPL ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏഴാം സീസണ് ആവേശഭരിതമായ പരിസമാപ്തി. അവസാന പന്ത് വരെ നീണ്ടു നിന്ന അതിശക്തമായ ഫൈനല്‍ പോരാട്ടം മത്സരം വീക്ഷിക്കാന്‍ എത്തിയ കാണികള്‍ക്ക് ഏറെ ആവേശം നിറഞ്ഞ അനുഭവമായി.

ടീ ഓസീസ് ഇലവനും, ടീം അമിഗോസും ഏറ്റുമുട്ടിയ ഫൈനലില്‍ ടീം ഓസീസ് ഇലവന്‍ ഉയര്‍ത്തിയ 12 ഓവറില്‍ 117 എന്ന വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്ന് അമിഗോസ് കിരീടം നേടി. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത അമിഗോസിന് RPL ടൂര്‍ണമെന്റിലെ മൂന്നാമത്തെ കിരീടമാണ്.

ജയ-പരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സര മികവിനൊപ്പം കാണികളുടെ സജീവ സാന്നിധ്യം കൂടിയായപ്പോള്‍ ഓരോ റണ്‍സിലും വിക്കറ്റിലുമെല്ലാം ഗാലറിയില്‍ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍, കളിക്കാരുടെ പോരാട്ട മനോഭാവവും കൂട്ടായ്മയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

RPL കമ്മിറ്റിയുടെ മികച്ച സംഘാടനവും, ചിട്ടയായ സമയ ക്രമീകരണവും ടൂര്‍ണമെന്റിനെ ഏറെ പ്രശംസനീയമാക്കി. ഫൈനലിന്റെ ആവേശം മുഴുവന്‍ വേദിയെയും പ്രേക്ഷകരെയും ഒരുമിപ്പിച്ചപ്പോള്‍, RPL സീസണ്‍-7 ജിദ്ദ കായികപ്രേമികള്‍ക്ക് ഒരു മറക്കാനാവാത്ത കായിക മാമാങ്കമായി മാറി.

സമ്മാനദാന ചടങ്ങുകള്‍ക്ക് RPL കമ്മിറ്റ് ചെയര്‍മാന്‍ ആസിഫ് നേതൃത്വം നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി (MVP) ഷറഫലി (ടീം ഗൂഗ്ലീസ്) സ്വന്തമാക്കിയപ്പോള്‍, ഫൈനലിലെ താരമായി സുനല്‍ (ടീം അമിഗോസ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റര്‍ ഷറഫലി (ടീം ഗൂഗ്ലീസ്), മികച്ച ബൗളര്‍ ഹുസ്‌നി(ടീം ഓസീസ് ഇലവന്‍), മികച്ച ബൗളര്‍ സുനല്‍ (ടീം അമിഗോസ്) എന്നിവര്‍ മറ്റു വ്യക്തിഗത ട്രോഫികള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ MAK Container Line ന്റെ മാനേജര്‍ സര്‍ഫറാസ് സമ്മാനിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026