l o a d i n g

ഗൾഫ്

ഖത്തറില്‍ സ്വന്തമായി സ്വത്തുവാങ്ങിയാല്‍ താമസാവകാശവും ടൈറ്റില്‍ സീഡും ലഭിക്കും

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 15, 2025

ദോഹ: ഖത്തറില്‍ ഇനി വീടോ ഫ്ളാറ്റോ വാങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. 2 ലക്ഷം ഡോളര്‍ (ഏകദേശം 7 ലക്ഷം റിയാല്‍) മൂല്യമുള്ള പ്രോപ്പര്‍ട്ടി വാങ്ങിയാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താമസാവകാശവും ടൈറ്റില്‍ ഡീഡും ലഭിക്കും.

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചെയര്‍മാന്‍ ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഒബൈദ്‌ലിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. മൂന്നാമത് റിയല്‍ എസ്റ്റേറ്റ് ഫോറത്തില്‍ ആയിരിക്കും പുതിയ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ആഭ്യന്തര, നീതി, തൊഴില്‍ മന്ത്രാലയങ്ങളും ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സിയും ചേര്‍ന്ന് ഈ പദ്ധതി നടപ്പാക്കും. വാങ്ങുന്നവര്‍ക്ക് പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് അല്‍ ഒബൈദ്‌ലി പ്രതികരിച്ചത്. 2025-ലെ എല്ലാ പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും സുരക്ഷിതമാണെന്നും വാങ്ങുന്നവര്‍ക്ക് ഉറപ്പായും റെസിഡന്‍സിയും ടൈറ്റില്‍ ഡീഡും ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഈ വര്‍ഷം ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വിപണി മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ മാത്രം 8.9 ബില്യണ്‍ റിയാല്‍ മൂല്യമുള്ള ഇടപാടുകള്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29.8 ശതമാനം വര്‍ധനവാണിത്. താമസ പദ്ധതികളില്‍ മാത്രം 114 ശതമാനം ഉയര്‍ച്ച ഉണ്ടായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026