l o a d i n g

ഗൾഫ്

സാംസ്‌കാരിക പൈതൃകവും രുചി വൈവിധ്യവുമായി കോഴിക്കോടന്‍ ഫെസ്റ്റ് വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2025

ജിദ്ദ: സാംസ്‌കാരിക പൈതൃകവും രുചി വൈവിധ്യവുമായി കോഴിക്കോടന്‍ ഫെസ്റ്റ് 2025 ജിദ്ദയില്‍ വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 17 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു. ജിദ്ദയിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവം സമ്മാനിച്ച കോഴിക്കോടന്‍ ഫെസ്റ്റിന്റെ രണ്ടാം സീസനാണിത്.
ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ മഹ്ജര്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 3 മണി മുതല്‍ വൈവിധ്യമാര്‍ന്ന കുടുംബമേള അരങ്ങേറും.

കോഴിക്കോടിന്റെ തനത് സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടിയില്‍, കലാരൂപങ്ങളും, രുചിക്കൂട്ടുകളും ജില്ലയുടെ പ്രധാന അടയാളങ്ങളായ മാനാഞ്ചിറ സ്‌ക്വയറും ഹല്‍വാ ബസാറും മിഠായി തെരുവും നാദാപുരം പള്ളിയുമൊക്കെ പുനഃസൃഷ്ടിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2020-ല്‍ സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ കോഴിക്കോടന്‍ ഫെസ്റ്റ് സീസണ്‍ 1-ന്റെ വിജയത്തിന് തുടര്‍ച്ചയാകും സീസണ്‍ 2. ബാഫഖി തങ്ങള്‍ ഹാള്‍, സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹാള്‍, മാനഞ്ചിറ മൈതാനം എന്നീ നാമങ്ങളിലായി മൂന്ന് വേദികളിലായാണ് ഇത്തവണ
വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കും, കുടുംബിനികള്‍ക്കും, ബാച്ച്ലേഴ്സിനുമായി വിവിധ കലാ കായിക മത്സരങ്ങള്‍ നടക്കും. ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ കോഴിക്കോടിന്റെ തനത് കലാരൂപങ്ങള്‍ അരങ്ങേറും. ബിരിയാണി മത്സരം, മൈലാഞ്ചി മത്സരം, കളറിംഗ് ആന്റ് ഡ്രോയിങ്, ക്വിസ്, വടംവലി, ഷൂട്ട് ഔട്ട്, പഞ്ചഗുസ്തി മത്സരം, ഫണ്‍ ഗെയിംസ് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.

പ്രശസ്ത ഗാന രചയിതാവും ഗായകനുമായ കൊച്ചിന്‍ ഷമീറിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരേയും അണിനിരത്തികൊണ്ട് സംഗീത വിരുന്നും അരങ്ങേറും. ജിദ്ദയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും വേണ്ടി ഒരുക്കുന്ന ഈ കുടുംബമേള, ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരനുഭവമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

പത്ര സമ്മേളനത്തില്‍ ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ട്രഷറര്‍ ഒ പി അബ്ദുല്‍ സലാം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ വാണിമേല്‍, പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ കീഴില്ലത്ത്, ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടി കെ അബ്ദുല്‍ റഹിമാന്‍, സൈതലവി രാമനാട്ടുകര, അബ്ദുല്‍ വഹാബ്, മുഹമ്മദ് ഷാഫി പുത്തൂര്‍, നൗഫല്‍ പറമ്പില്‍ ബസാര്‍, ഷബീര്‍ അലി, സാലിഹ് പൊയില്‍തൊടി, തഹദീര്‍ വടകര എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026