l o a d i n g

ഗൾഫ്

ദുബായ് കോടതിയില്‍ തിരിച്ചടി: ബി.ആര്‍. ഷെട്ടി എസ്.ബി.ഐക്ക് 381 കോടി രൂപ നല്‍കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2025

ദുബായ്- തകര്‍ന്ന് തരിപ്പണമായ എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ശൃംഖലയുടെ സ്ഥാപകന്‍ ബി.ആര്‍. ഷെട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ) 46 ദശലക്ഷം ഡോളര്‍ (ഏകദേശം 381 കോടി രൂപ) നല്‍കണമെന്ന് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡി.ഐ.എഫ്.സി) കോടതി ഉത്തരവിട്ടു. 50 ദശലക്ഷം ഡോളര്‍ വായ്പക്കായി താന്‍ നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയുടെ കാര്യത്തില്‍ ഷെട്ടി സത്യപ്രതിജ്ഞ ലംഘിച്ച് കോടതിയില്‍ ആവര്‍ത്തിച്ച് കള്ളം പറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ വിധി.

വിധി പ്രസ്താവിച്ച ജസ്റ്റിസ് ആന്‍ഡ്രൂ മോറന്‍, ഷെട്ടിയുടെ മൊഴിയെ 'അവിശ്വസനീയമായ നുണകളുടെ ഘോഷയാത്ര' എന്നും 'അസംബന്ധവും പരസ്പരബന്ധമില്ലാത്തതും' എന്നും വിശേഷിപ്പിച്ചു.

2018 ഡിസംബറില്‍ എന്‍.എം.സി ഹെല്‍ത്ത് കെയറിന് നല്‍കിയ വായ്പക്ക് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിട്ടുണ്ടോ എന്നതായിരുന്നു കേസിന്റെ മുഖ്യ വിഷയം. ഒപ്പ് വ്യാജമാണെന്നും, ഒപ്പിടുന്നതിന് സാക്ഷിയായ ബാങ്ക് സി.ഇ.ഒയെ താന്‍ കണ്ടിട്ടില്ലെന്നും ഷെട്ടി വാദിച്ചിരുന്നു.

എന്നാല്‍, ഷെട്ടിയുടെ വാദങ്ങളെ തള്ളിക്കളയുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. ഇതില്‍, 2020 മെയില്‍ ഷെട്ടി സ്വന്തം ഇ-മെയില്‍ അക്കൗണ്ടില്‍ നിന്ന് അയച്ച ഒരു കത്തും ഉള്‍പ്പെടുന്നു. ഈ കത്തില്‍ അദ്ദേഹം ഗ്യാരണ്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മതിക്കുകയും രേഖകള്‍ പരിശോധിക്കാന്‍ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, ഷെട്ടിയുടെ ഒപ്പ് വ്യാജമല്ലെന്ന് കൈയക്ഷര വിദഗ്ദ്ധരും കോടതിയെ അറിയിച്ചു.

ഷെട്ടി കോടതിയില്‍ ഹാജരായി നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് ജസ്റ്റിസ് മോറന്‍ തന്റെ 70 ഖണ്ഡികകളുള്ള വിധിന്യായത്തില്‍ എഴുതി. വിധിപ്രകാരം, കേസിന്റെ വിധി വരുന്നതുവരെയുള്ള പലിശ ഉള്‍പ്പെടെ 45,997,554.59 ഡോളറാണ് ഷെട്ടി എസ്.ബി.ഐക്ക് നല്‍കേണ്ടത്. പൂര്‍ണ്ണമായി അടച്ചുതീര്‍ക്കുന്നതുവരെ പ്രതിവര്‍ഷം 9% അധിക പലിശയും നല്‍കണം. 4 ബില്യണ്‍ ഡോളറിലധികം മറച്ചുവെച്ച കടം വെളിപ്പെട്ടതിനെ തുടര്‍ന്ന് 2020-ല്‍ എന്‍എംസി ഹെല്‍ത്ത് കെയര്‍ തകര്‍ച്ചയിലേക്ക് പോയതിലെ ഏറ്റവും പുതിയ നിയമനടപടിയാണ് ഈ വിധി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026