ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ്-തിരുവനന്തപുരം സര്‍വീസും, തിരുവനന്തപുരം-അബൂദബി സര്‍വീസും പുനഃസ്ഥാപിച്ചു. ഈമാസം 28 ന് ആരംഭിക്കുന്ന ശീതകാല ഷെഡ്യൂളിലാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഉള്‍പ്പെടുത്തിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം-ദുബായ് സര്‍വീസുകളുണ്ടാകും.
അതേസമയം, തിരുവനന്തപുരം-അബൂദബി സര്‍വീസ് ഡിസംബര്‍ മൂന്ന് മുതലാണ് വീണ്ടും തുടങ്ങുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അബൂദബിയിലേക്കും തിരിച്ചും വിമാനമുണ്ടാവും. ഈ സര്‍വീസുകള്‍ റദ്ദാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുനഃസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ തയാറായത്.
Related News