l o a d i n g

ഗൾഫ്

എഎഫ്സി അവാര്‍ഡ്സ് 2025, റിയാദ് ഇന്ന് വേദിയാകും; സൗദിക്ക് മൂന്ന് നോമിനേഷനുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

റിയാദ്: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ 29 ാമത് എഎഫ്സി അവാര്‍ഡ്സ് 2025 ഇന്ന് റിയാദിലെ കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഈ വര്‍ഷത്തെ പുരസ്‌കാര ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്.

ഏഷ്യന്‍ ഫുട്ബോളിലെ മികച്ച താരങ്ങളെയും ഫെഡറേഷനുകളെയും ആദരിക്കുന്ന ചടങ്ങില്‍ 20 വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

പ്രധാന പുരസ്‌കാരങ്ങള്‍:

മികച്ച പുരുഷ താരം

മികച്ച വനിതാ താരം

ഏഷ്യയ്ക്ക് പുറത്തെ മികച്ച ഏഷ്യന്‍ പ്രൊഫഷണല്‍ താരം (പുരുഷന്‍/വനിത)

മികച്ച ഫുട്സാല്‍ താരം

മികച്ച പരിശീലകന്‍/വനിതാ പരിശീലക

മികച്ച യുവതാരം (പുരുഷന്‍/വനിത)

മികച്ച ദേശീയ ഫെഡറേഷന്‍ (നാല് വിഭാഗങ്ങള്‍)

മികച്ച പ്രാദേശിക ഫെഡറേഷന്‍

എഎഫ്സി പ്രസിഡന്റിന്റെ പ്രോത്സാഹന പുരസ്‌കാരം (സ്വര്‍ണ്ണം, വെള്ളി, വെങ്കലം)

പ്രത്യേക റഫറിമാരുടെ പുരസ്‌കാരം

'ഡയമണ്ട് ഓഫ് ഏഷ്യ' പുരസ്‌കാരം

എഎഫ്സി പ്രസിഡന്റിന്റെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം

സൗദി അറേബ്യയുടെ നോമിനേഷനുകള്‍: ആതിഥേയരായ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഈ വര്‍ഷം മൂന്ന് വിഭാഗങ്ങളില്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.

മികച്ച ദേശീയ ഫെഡറേഷന്‍ പുരസ്‌കാരം (പ്ലാറ്റിനം വിഭാഗം)

എഎഫ്സി പ്രസിഡന്റിന്റെ യുവതാരങ്ങള്‍ക്കുള്ള റെക്കഗ്‌നിഷന്‍ അവാര്‍ഡ് (ഗോള്‍ഡ് കാറ്റഗറി)

ദേശീയ ടീം താരം സാലെം അല്‍-ദോസരി (സാലെം അല്‍-ദവ്സരി): ഏഷ്യയിലെ മികച്ച താരം

സൗദി അണ്ടര്‍-20 ടീം താരം ഹാമെദ് യൂസഫ്: ഏഷ്യയിലെ മികച്ച യുവതാരം

ഏഷ്യന്‍ ഫുട്ബോളിലെ ഏറ്റവും പ്രൗഢഗംഭീരമായ രാത്രിക്ക് ഇന്ന് റിയാദ് വേദിയാകുമ്പോള്‍, തങ്ങളുടെ നോമിനേഷനുകള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഫുട്‌ബോള്‍ ലോകം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026