l o a d i n g

ഗൾഫ്

റിഗ്ഗിലുണ്ടായ അപകടത്തില്‍ എറണാകുളം സ്വദേശി മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

ദമാം: റിഗ്ഗില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ എറണാകുളം സ്വദേശി മരിച്ചു. ഖഫ്ജി സഫാനിയയിലാണ് അപകടം. എറണാകുളം ചെല്ലാനം സ്വദേശി പള്ളിക്കത്തയില്‍ വീട്ടില്‍ എഡ്വിന്‍ ഗ്രേസിയസ് (27) ആണ് മരിച്ചത്. സഫാനിയ ഓഫ്‌ശോര്‍ റിഗ്ഗില്‍ ജോലിചെയ്യവേ കപ്പലില്‍ വെച്ചായിരുന്നു എഡ്വിന്‍ അപകടത്തില്‍ പെട്ടത്. മൃതദേഹം സഫാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുമ്പാണ് എഡ്വിന്‍ ജോലിക്കായി സൗദിയിലെത്തിയത്. മൂന്ന് മാസം മുമ്പ് കല്ല്യാണം കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി