l o a d i n g

കേരള

ശ്രീമൂലനഗരം 'മലബാര്‍ ഗ്രാന്റ്മ ഹോം നെടുമ്പാശ്ശേരി' ഉദ്ഘാടനം ശനിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

കൊച്ചി: ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് അഭയവും, പരിചരിക്കാന്‍ ആളില്ലാത്തവര്‍ക്ക് കുടുംബത്തിന്റെ തണലും നല്‍കുന്ന, തണല്‍ ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ സാമൂഹിക പദ്ധതിയായ 'മലബാര്‍ ഗ്രാന്റ്മ ഹോം നെടുമ്പാശ്ശേരി' ഒക്ടോബര്‍ 18ന് ശനിയാഴ്ച നാടിനു സമര്‍പ്പിക്കും. ശ്രീമൂലനഗരം കാക്കനാട്ട് റോഡില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗ്രന്റ്മ ഹോം നിര്‍മിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലു മണിക്ക് 4 തണല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ നിയമമന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, എം.പി.മാരായ ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍, അഡ്വ. ഹാരിസ് ബീരാന്‍, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, ശ്രീനിജന്‍, റോജി എം. ജോണ്‍ എന്നിവരും ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ധീന്‍, റിട്ട. ജസ്റ്റിസ് സി.കെ. അബ്ദുല്‍റഹീം, ജില്ലാ, ബ്ലോക്ക്, വാര്‍ഡ് മെമ്പര്‍മാര്‍, വ്യവസായ പ്രമുഖര്‍, പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

അനാഥര്‍, ശാരീരിക മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, തെരുവില്‍ ഒറ്റപ്പെട്ടവര്‍, ഇങ്ങനെയുള്ള സഹോദരങ്ങള്‍ക്ക് വേണ്ടിയുള്ള സമഗ്ര സാന്ത്വന സമുച്ചയമാണ്. 'ഗ്രാന്റ്്മ ഹോം. തണല്‍, മലബാര്‍ ഗോള്‍ഡ് സഹകരണത്തിനു പുറമെ അഭ്യുദയകാംഷികളായ നിരവധിപേരുടെ സഹായത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പരിചരണം തേടിയെത്തുന്നവര്‍ക്ക് ആത്മവിശ്വാസവും സാന്ത്വനവും നല്‍കുന്ന കുടുംബാന്തരീക്ഷമാണ് തണല്‍ ഒരുക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 21,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍, കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ള 130-ഓളം പേര്‍ക്ക് 24 മണിക്കൂറും പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനം ഉറപ്പാക്കും. താമസം, ഭക്ഷണം, ശുശ്രൂഷ ഉള്‍പ്പെടെ എല്ലാം സൗജന്യമായിരിക്കും.

ഈ സമുച്ചയത്തില്‍ ഭാവിയില്‍ അപകടങ്ങളിലും മറ്റും പരിക്കേറ്റ് കിടപ്പിലായ ആളുകള്‍ക്കുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍, ഡയാലിസിസ് സെന്റര്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കായുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും ആരംഭിക്കും. കൂടാതെ, ഉദ്ഘാടന വേദിയില്‍ വെച്ച് മാരക രോഗം ബാധിച്ച് കിടപ്പിലായ രോഗികളുടെ പരിചരണത്തിനായുള്ള പുതിയ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നടക്കും.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം, കണ്‍വീനര്‍ പി.ഐ. സമദ്, സ്വാഗത സംഘം ചെയര്‍മാന്‍ ടി.എസ്. അമീര്‍, ട്രഷറര്‍ കെ.എസ്. ഷാജഹാന്‍, കമ്മിറ്റി അംഗങ്ങളായ റോയല്‍ റഫീഖ്, വി.എം.സിറാജ്, അബ്ദുല്‍ സലാം, ഇബ്രാഹിം കുട്ടി ചാലക്കല്‍, സഗീര്‍ പെരിങ്ങാട്ട്, ഒ.പി.മൊയ്തീന്‍, ഷൗക്കത്ത് , അബുലൈസ്, പി.എം.മായിന്‍കുട്ടി, അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026