ദുബായ്: ആലുവക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ അരോമയുടെ ഓണാഘോഷം അജ്മാനില്‍ നടന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ അബ്ദുല്‍ മുത്തലിബ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. രാവിലെ ആരംഭിച്ച ഓണാഘോഷങ്ങള്‍ക്ക് പ്രസിഡന്റ് മൊയ്ദീന്‍ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. പൊതു സമ്മേളനത്തില്‍ കണ്‍വീനര്‍ നൗഫല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി അനൂപ്.എ.യു, ട്രഷറര്‍ അഡ്വ.സലീം, സിദ്ധീഖ് മുഹമ്മദ്, ലൈജു കാരോത്തുകുഴി, അബ്ദുള്‍ കലാം, മുഹമ്മദ് സക്കീര്‍, ഷംസുദ്ധീന്‍, ഫെബി ഷിഹാബ്, സുനിത ഉമ്മര്‍ തുടങ്ങിയവര്‍ അംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് സനു ഖാന്‍ നേതൃത്വം നല്‍കി.
Related News