l o a d i n g

ഗൾഫ്

ഹജ്ജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഔദ്യോഗിക കാലാവധി കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) യാത്രയയപ്പ് നല്‍കി. ജിജിഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം, എജ്യുടെയ്ന്‍മെന്റ് കണ്‍വീനര്‍ നൗഷാദ് താഴത്തെവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ഹറമുകളുടെ കവാടനഗരിയില്‍ മൂന്നുവര്‍ഷവും മൂന്ന് മാസവും ചെലവിട്ടതിനിടയില്‍ സൗദി പടിഞ്ഞാറന്‍ മേഖലയിലെ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കും ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ക്കും മെച്ചപ്പെട്ട സേവനമേകാന്‍ സാധിച്ചതില്‍ ഏറെ കൃതാര്‍ഥതയോടെയാണ് സൗദി അറേബ്യയിലെ ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുന്നതെന്ന് അബ്ദുല്‍ ജലീല്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളിലും സേവനങ്ങളിലും സൗദി ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും മികച്ച പല പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ച കാലത്തു കൂടിയായിരുന്നു ഹജ്ജ് കോണ്‍സലായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 നവംബറില്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ജിജിഐ നടത്തിയ ടാലെന്റ് ലാബ് സീസണ്‍ 2 ഏകദിന ശില്‍പശാലയിലെ പ്രചോദിത പ്രഭാഷകരിലൊരാളായിരുന്ന അബ്ദുല്‍ ജലീല്‍ 2024 ജനുവരിയില്‍ നടത്തിയ സൗദി ഇന്ത്യാ ഫെസ്റ്റിവല്‍ സീസണ്‍ ഒന്നില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോര്‍ഡിനേറ്ററായിരുന്നു. ജിജിഐക്ക് നല്‍കിപ്പോന്ന നിസ്സീമമായ സഹകരണത്തിന് ഭാരവാഹികള്‍ കൃതജ്ഞത അറിയിച്ചു.

കൊമേഴ്സ്, കമ്മ്യൂണിറ്റി വെല്‍ഫയര്‍, പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ എന്നീ വിഭാഗങ്ങളില്‍ കോണ്‍സലായി സേവനമനുഷ്ഠിച്ച ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ ജലീല്‍ ഹജ്ജ് കോണ്‍സലായത്. ന്യൂദല്‍ഹി സൗത്ത് ബ്ലോക്കിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തായിരിക്കും അദ്ദേഹം പുതുതായി ചുമതലയേല്‍ക്കുന്നത്

ഫോട്ടോ: ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് ഉപഹാരം സമ്മാനിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026