l o a d i n g

ഗൾഫ്

വേങ്ങര സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

യാമ്പു: മലപ്പുറം വേങ്ങര പാക്കടപ്പുറായയിലെ കുനിയില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (48) യാമ്പുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം. അവധിക്ക് നാട്ടില്‍ പോയ ശേഷം കഴിഞ്ഞ ജൂലൈയിലാണ് യാമ്പുവില്‍ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടുകാലമായി പ്രവാസിയായ അബ്ദുല്‍ ജബ്ബാര്‍ യാമ്പുവിലെ 'ജെംസ്' കമ്പനിയില്‍ സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു വരിക യായിരുന്നു.

പരേതരായ കുനിയില്‍ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്‌മത്ത്. മക്കള്‍: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാന്‍, റസ്ല. മരുമകന്‍: ടി.ടി. മന്‍സൂര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, മൂസ, അബ്ദുല്‍ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ.

നടപടി പൂര്‍ത്തിയാക്കി മയ്യിത്ത് യാമ്പുവില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റിയാദില്‍ നിന്നെത്തിയ അബ്ദുല്‍ ജബ്ബാറിന്റെ സഹോദരി പുത്രന്‍ ഇസ്മായിലും ജിദ്ദയിലുള്ള ബന്ധുക്കളും കമ്പനി അധികൃതരും യാമ്പുവിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026