l o a d i n g

ബിസിനസ്

ജിദ്ദ പെര്‍ഫ്യൂം എക്‌സിബിഷന്‍ തുടങ്ങി; നിങ്ങളുടെ ഇഷ്ട സുഗന്ധം കണ്ടെത്താന്‍ അവസരം

Thumbnail
Publisher By     എ.എം. സജിത്ത്
October 17, 2025

ജിദ്ദ: സുഗന്ധങ്ങളുടെ ലോകത്തേക്ക് ഊളിയിടാന്‍ തയ്യാറെടുക്കുക! ഈ വര്‍ഷത്തെ ജിദ്ദ സീസണിന്റെ ഭാഗമായ ജിദ്ദ പെര്‍ഫ്യൂം എക്‌സിബിഷന്‍ ജിദ്ദ സൂപ്പര്‍ഡോമില്‍ ആരംഭിച്ചു. ഒക്ടോബര്‍ 26 ഞായറാഴ്ച വരെയാണ് പ്രദര്‍ശനം നീണ്ടുനില്‍ക്കുക.

7,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ ഒരുക്കുന്ന ഈ പെര്‍ഫ്യൂം എക്‌സിബിഷനില്‍ 200-ല്‍ അധികം പ്രാദേശിക, അന്താരാഷ്ട്ര പെര്‍ഫ്യൂം ബ്രാന്‍ഡുകളാണ് അണിനിരക്കുന്നത്. ഏറ്റവും ആകര്‍ഷകമായ സുഗന്ധങ്ങള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. പ്രാദേശിക, ഗള്‍ഫ്, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പരിചയപ്പെടാം. സുഗന്ധദ്രവ്യങ്ങളുടെ ലോകത്ത് കിഴക്കന്‍ പാരമ്പര്യവും പാശ്ചാത്യ നൂതനത്വവും സമ്മേളിക്കുന്ന കാഴ്ചയാണിത്.

വില്‍പനയില്‍ മാത്രം ഒതുങ്ങുന്നില്ല ഈ പ്രദര്‍ശനം. തായിഫ് റോസ്, ഊദ്, ചെങ്കടല്‍ സുഗന്ധങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നാല് പ്രത്യേക സുഗന്ധ മേഖലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സൗദി പൈതൃകത്തില്‍ ഊന്നിയുള്ള പെര്‍ഫ്യൂം നിര്‍മ്മാണ ശില്‍പശാലകളും ഇവിടെയുണ്ട്. ഊദ്, തായിഫ് റോസുകള്‍, സൗദി സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ പ്രാദേശിക പ്രകൃതിദത്ത ചേരുവകള്‍ സംയോജിപ്പിച്ച് പരമ്പരാഗത രീതിയില്‍ സുഗന്ധം നിര്‍മ്മിക്കുന്ന കല ഇവിടെ പഠിക്കാം. പൈതൃകവും നൂതനത്വവും സമന്വയിപ്പിച്ച സൗദി സുഗന്ധദ്രവ്യ നിര്‍മ്മാണ രീതികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രാദേശിക വിദഗ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, രാജ്യത്തെ പെര്‍ഫ്യൂം വ്യവസായത്തിന്റെ ചരിത്രവും സംസ്‌കാരവും അടുത്തറിയാന്‍ ഇതോടനുബന്ധിച്ച ശില്‍പശാലകള്‍ സഹായിക്കും.

പ്രത്യേക ഓഫറുകളും പരിപാടികളും
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ബ്രാന്‍ഡുകള്‍ നല്‍കുന്ന പ്രത്യേക പ്രൊമോഷനുകള്‍ പ്രയോജനപ്പെടുത്താനും, പരിമിത പതിപ്പായ സുഗന്ധങ്ങള്‍ സ്വന്തമാക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. എക്‌സിബിഷനു പുറമേ പ്രത്യേക പരിപാടികള്‍, മത്സരങ്ങള്‍, ലൈവ് ആര്‍ട്ട് പ്രകടനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുള്ളതിനാല്‍ കുടുംബത്തോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ പറ്റിയ ഇടം കൂടിയാണിത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026