l o a d i n g

കേരള

ഓണ്‍ലൈന്‍ ട്രേഡിംഗ്: വ്യവസായിയില്‍ നിന്ന് 25 കോടി രൂപ തട്ടിയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

കൊച്ചി: എറണാകുളത്ത് ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ വ്യവസായിയില്‍ നിന്ന് 25 കോടി രൂപ തട്ടിയ കേസില്‍ മൂന്നുപേര്‍ കൂടി പോലീസ് പിടിയില്‍. കൊടുവള്ളി പറമ്പത്തായിക്കുളങ്ങര വീട്ടില്‍ പി.കെ.റഹീസ് (39), അരക്കൂര്‍ വളപ്പില്‍ വീട്ടില്‍ വി.അന്‍സാര്‍ (39), പന്തീരാങ്കാവ് നരിക്കുന്നിമേത്തേല്‍ സി.കെ.അനീസ് റഹ്‌മാന്‍ (25) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസും സൈബര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കൊല്ലം സ്വദേശി സുജിത് നേരത്തെ അറസ്റ്റിലായിരുന്നു. എറണാകുളം കടവന്ത്ര കുമാരനാശാന്‍ നഗറില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്ന് വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ 25 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ പിടികൂടിയത്.

പിടിയിലായവര്‍ക്ക് കൂടുതല്‍ കേസുകളില്‍ പങ്കുണ്ടെന്നും പ്രതികള്‍ ഉപയോഗിച്ചിരുന്ന 40ഓളം ബാങ്ക് അക്കൗണ്ടുകളും ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഇവരില്‍ നിന്നും മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, ബാങ്ക് രേഖകള്‍ എന്നിവ കണ്ടെടുത്തു. പലരുടെ പേരിലുള്ള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. 3.4 ലക്ഷം രൂപ പ്രതികള്‍ കൈക്കലാക്കി. റഹീസാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്.

നേരത്തെ അറസ്റ്റിലായ സുജിതയ്ക്ക് ഒന്നിലേറെ അക്കൗണ്ടുകളുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ വന്നു പോയതും തന്റെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുന്നതിലും സുജിതയ്ക്കും പങ്കുണ്ട് എന്നായിരുന്നു പൊലീസിന് മനസിലായത്. മാത്രമല്ല, കമ്മീഷന്‍ ഇനത്തില്‍ പണം ലഭിക്കുന്നുണ്ടെന്നും പൊലീസിന് മനസിലായി. ഇതോടെയാണ് സുജിതയെ അറസ്റ്റ് ചെയ്യുന്നത്.

ക്യാപിറ്റാലിക്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് 2023 മാര്‍ച്ച് മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള സമയത്ത് കൊച്ചി സ്വദേശിയില്‍ നിന്ന് ഇവര്‍ 25 കോടി രൂപ തട്ടിയെടുത്തത്. ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭമെന്നു വാഗ്ദാനം ചെയ്തായിരുന്നു രണ്ടു വര്‍ഷത്തിലേറെ സമയം കൊണ്ട് ഇവര്‍ 25 കോടി രൂപ തട്ടിയെടുത്തത്. ഈ പണം വിദേശത്തേക്ക് അടക്കം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. 25 കോടി രൂപയില്‍ 16 കോടി രൂപയും പോയിരിക്കുന്നത് ഹൈദരാബാദിലെ ഒരു അക്കൗണ്ടിലേക്കാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ അക്കൗണ്ട് ഉടമ സമാനമായ മറ്റൊരു കേസില്‍പ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. മലയാളികളും ഇതര സംസ്ഥാനക്കാരും വിദേശികളുമടങ്ങുന്ന വലിയ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് കരുതുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026