l o a d i n g

ഗൾഫ്

ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മൂന്ന് വര്‍ഷത്തെ ഔദ്യോഗിക ചുമതലക്ക് ശേഷം ഡല്‍ഹിലേക്ക് മടങ്ങുന്ന ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. 'കോഫീ വിത്ത് കോണ്‍സല്‍' എന്ന പേരില്‍ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ പഠന കാലത്തും ഇന്ത്യന്‍ സിവില്‍ സര്‍വീസ് നേടിയതിന് ശേഷവുമുള്ള ജീവിതാനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി അദ്ദേഹം പങ്കുവെച്ചു. യാഥാര്‍ത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ദുബായി ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന കോണ്‍സലിന്റെ ഭാര്യ എഞ്ചിനീയര്‍ ബിസ്മിതയും ചടങ്ങിന്റെ ഭാഗമായി ജീവിതാനുഭവങ്ങളും വിദ്യാഭ്യാസ മാര്‍ഗ നിര്‍ദ്ദേശങ്ങളും സദസുമായി പങ്കുവെച്ചു.

ചടങ്ങില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ സ്‌നേഹോപഹാരം ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി സമ്മാനിച്ചു. ഹസ്സന്‍ ചെറുപ്പ, ജലീല്‍ കണ്ണമംഗലം, സാദിഖലി തുവൂര്‍, സുല്‍ഫീകര്‍ ഒതായി, ഗഫൂര്‍ കൊണ്ടോട്ടി, സാബിത് സലീം എന്നിവരും അനുപമ ബിജു, ഷബ്ന കബീര്‍ എന്നിവരും ആശംസ നേര്‍ന്നു. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ബിജു രാമന്തളി സ്വാഗതവും ട്രഷറര്‍ പി. കെ സിറാജ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026