l o a d i n g

വേള്‍ഡ്

ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ തള്ളക്ക് വിളിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി, വിവാദം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹംഗറിയിലെ ബുഡാപെസ്റ്റ് നഗരം തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ വെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെഫ്റ്റ് തള്ളക്ക് വിളിച്ചത് വന്‍ വിവാദത്തിന് തിരികൊളുത്തി.

വാര്‍ത്താ സമ്മേളനത്തിനിടെ, കൂടിക്കാഴ്ചക്ക് ഈ നഗരം ആര് തിരഞ്ഞെടുത്തു എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ഇതിന് മറുപടിയായി ലെഫ്റ്റ് പരിഹാസ രൂപേണ 'തന്റെ തള്ള'എന്ന് മറുപടി നല്‍കി. ഈ മറുപടി സദസ്സിലുള്ളവരെ ഞെട്ടിക്കുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു.

തന്റെ മറുപടി തമാശയായിട്ടായിരുന്നു എന്നാണ് കരോലിന്റെ മറുപടി. 'ആരും ഗൗരവമായി എടുക്കാത്ത ഒരു അതിരുകടന്ന ഇടതുപക്ഷ കോളമിസ്റ്റാണ്' ഈ റിപ്പോര്‍ട്ടറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വെബ്സൈറ്റില്‍ നിന്നുള്ള ചോദ്യങ്ങളൊന്നും ഇനി സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ബുഡാപെസ്റ്റില്‍ പുടിനുമായി ഒരു കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ഫോണ്‍ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഇരുപക്ഷത്ത് നിന്നുമുള്ള മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ ഇതില്‍ പങ്കെടുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026