l o a d i n g

കേരള

എഎസ്‌ഐഎസ്‌സി കലോത്സവത്തിന് കൊടിയേറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

മാന്നാനം: അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍സ് സര്‍ട്ടിഫിക്കറ്റ് (എഎസ്‌ഐഎസ് സി) കേരള റീജനല്‍ കലായോത്സവത്തിന് കൊടിയേറി. മാന്നാനം കെഇ സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന കലോത്സവം 'രംഗോത്സവം 2025 ' ചലച്ചിത്ര നടനും തിരക്കഥാക്യത്തുമായ ഡോ: റോണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. എഎസ്‌ഐഎസ് സി കേരളം റീജനല്‍ പ്രസിഡന്റ് റവ. ഡോ. സില്‍വി ആന്റണി അധ്യക്ഷത വഹിച്ചു.

കലാത്സവത്തില്‍ സംസ്ഥാനത്തെ 160 ഐസിഎസ്ഇ, ഐ എ എസ് സി സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആറു സോണുകളില്‍ നടന്ന സോണല്‍ മത്സരങ്ങളില്‍ വിജയികളായവരാണ് ഇവിടെ മത്സരിക്കുന്നത്. കെ.ഇ സ്‌കൂളിലെ 10 വേദികളിലായി 53 ഇനങ്ങളില്‍ മത്സരം നടക്കുന്നു.

നാടോടി ന്യത്തം,തീം ഡാന്‍സ്, ലളിതഗാനം, പ്രസംഗം, പദ്യപാരായണം, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, തുടങ്ങിയ സിംഗിള്‍ ഇനങ്ങളില്‍ ഉള്ള മത്സരങ്ങള്‍ ഇന്നലെ നടന്നു.

നാടോടി ന്യത്തത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഹെയ്ലി അല്‍മേഡ കരസ്ഥമാക്കി. ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാറ്റഗറി മുന്നില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോഴിക്കോടും കാറ്റഗറി നാലിലും അഞ്ചിലും ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ തൃശൂരും പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്നു. കലോത്സവം ഇന്ന് സമാപിക്കും.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026