l o a d i n g

ഗൾഫ്

ഐ സി എഫ് ഹംദാനിയ ഡിവിഷന്‍ കോണ്‍ക്ലേവ് 2.0 സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 19, 2025

ജിദ്ദ: ഐ സി എഫ് ഹംദാനിയ ഡിവിഷന്‍ കോണ്‍ക്ലേവ് 2.0 സംഘടിപ്പിച്ചു. പ്രവര്‍ത്തന രംഗത്ത് നേതൃത്വത്തിന് പുതിയ ദിശാബോധവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനും സംഘടന മുന്നോട്ട് വെക്കുന്ന പദ്ധതി വിശദീകരണം നടത്തുന്നതിനും വേണ്ടി നടപ്പിലാക്കുന്ന കോണ്‍ക്ലേവ് മീറ്റ് യൂണിറ്റ് ഭാരവാഹികളില്‍ വലിയ ഉണര്‍വ് ഉണ്ടാക്കി. വിവിധ സെഷനുകളിലായി നടന്ന പരിപാടി ഡിവിഷന്‍ കണ്‍ട്രോളര്‍ ആദം ആനമങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് സമീര്‍ ലത്വീഫി കുറ്റിമൂച്ചി അധ്യക്ഷത വഹിച്ചു.

സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ഇന്നിന്റെ കാലഘട്ടത്തിലെ അനിവാര്യത ചൂണ്ടിക്കാട്ടിയും മുന്‍കാല മഹാരഥന്മാരുടെ പ്രവര്‍ത്തനവും ആത്മഹത്യാഗവും വിശദീകരിച്ച് കാസിം സഖാഫി (റീകാള്‍) വിഷയാവതരണം നടത്തി. സംഘടന, സംഘാടനം, പ്രവര്‍ത്തനം രൂപ രേഖ വിശദീകരണം നടത്തി മന്‍സൂര്‍ മാസ്റ്റര്‍ ( ഇന്റ്‌റാക്ടീവ് സെഷന്‍) സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് അബ്ദുല്‍ റസാഖ് എടവണ്ണ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സംഘടനാ ക്വിസ് ശ്രദ്ധേയമായി. മത്സരത്തില്‍ മദീന റഹീലി യൂണിറ്റില്‍ നിന്നും അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, ഹാരിസ് അല്‍ അസ്വാല, നിസാര്‍ അത്തോളി സാലിഹിയ്യ എന്നിവര്‍ വിജയികളായി.
യൂണിറ്റ് അവലോകനം വിശദീകരണം ഡിവിഷന്‍ സെക്രട്ടറി ശിഹാബ് വേങ്ങര നേതൃത്വം നല്‍കി. ശിഹാബ് വേങ്ങര സ്വാഗതവും നിസാര്‍ അത്തോളി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026