ജിദ്ദ: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ കാളികാവ് മണ്ഡലം പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ടും, മുന്‍ പ്രവാസിയും, കാപ്പ എക്‌സിക്യൂട്ടീവ് അംഗവുമായ ഇസ്ഹാഖ് കാളികാവിനും കുടുംബത്തിനും, ജിദ്ദ ഷറഫിയ്യ അണിയറ കലാ സഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയ്യ ഗ്രീന്‍ വില്ലയില്‍ സ്വീകരണം നല്‍കി. അണിയറ പ്രസിഡണ്ട് മഹ്‌മൂദ് വണ്ടൂര്‍ ഇസ്ഹാഖിനെ ഷാളണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി സലീം പാറപ്പുറത്ത് മെമന്റോ നല്‍കി ആദരിച്ചു.
പി.സി.എ.റഹ്‌മാന്‍ (ഇണ്ണി )ചടങ്ങ് ഉല്‍ഘാടനം ചെയ്തു. സുഫൈറാ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു, മനാഫ് നമ്പ്യാര്‍ തൊടിക, ഹഫ്‌സത്ത് ടീച്ചര്‍, ഷറഫുദീന്‍ കോട്ടക്കല്‍, നാഫി കാളികാവ്, എന്നിവര്‍ പ്രസംഗിച്ചു. റഫീഖ് നെച്ചിക്കാടന്‍ സ്വാഗതവും, ഹര്‍മ്മിക നാഫി നന്ദിയും പറഞ്ഞു. സ്വീകരണത്തിന് ഇസ്ഹാഖും കുടുംബവും തന്റെ മറുപടി പ്രസംഗത്തില്‍ സംഘാടകര്‍ക്ക് നന്ദി രേഖപ്പെടുത്തി.
Related News