l o a d i n g

വേള്‍ഡ്

യുകെയില്‍ മലയാളി യുവാവ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍

Thumbnail
Publisher By     BY - DESK
October 20, 2025

ലണ്ടന്‍: യുകെയിലെ സമര്‍സെറ്റ് ടോണ്ടനില്‍ വെച്ച് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശിയായ 29-കാരന്‍ അറസ്റ്റില്‍. മനോജ് ചിന്താതിര എന്ന യുവാവാണ് ടോണ്ടന്‍ പോലീസ് കസ്റ്റഡിയിലായത്. ഒക്ടോബര്‍ 11-ന് ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.

അറസ്റ്റിലായ പ്രതിയെ നോര്‍ത്ത് സമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ലൈംഗികാതിക്രമം ഉള്‍പ്പെടെ രണ്ട് വകുപ്പുകളാണ് സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ തുടര്‍ വിചാരണ നവംബര്‍ 14-ന് നടക്കും.

ഒക്ടോബര്‍ 11-ന് പുലര്‍ച്ചെ പാര്‍ക്കിനുള്ളില്‍ ഒരു സ്ത്രീയെ വിഷമാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 12-ന് വൈകീട്ട് 6.30-ഓടെ പാര്‍ക്കിന് സമീപം താമസിച്ചിരുന്ന മനോജിനെ എവണ്‍ സമര്‍സെറ്റ് പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥി വിസയില്‍ ലണ്ടനിലെത്തിയ ശേഷം ടോണ്ടനില്‍ കെയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള താത്കാലിക കരാര്‍ ജോലികള്‍ ചെയ്യുകയായിരുന്നു യുവാവ്. സ്ഥിരമായ ജോലി നേടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മനോജ് ലൈംഗികാതിക്രമ കേസില്‍ പിടിയിലാകുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026