l o a d i n g

കായികം

ഫുട്‌ബോള്‍ ആവേശത്തിലേക്ക് വീണ്ടും ജിദ്ദ, മീഡിയവണ്‍ സൂപ്പര്‍ കപ്പിന് വ്യാഴാഴ്ച പന്തുരുളും

Thumbnail
Publisher By     എ.എം. സജിത്ത്
October 20, 2025

ജിദ്ദ - മീഡിയവണ്‍ സൂപ്പര്‍ കപ്പ് 2025 ഫുട്‌ബോള്‍ മാമാങ്കത്തിന് വ്യാഴാഴ്ച പന്തുരുളും. 23, 24 തീയതികളില്‍ ജിദ്ദ ഒളിംപിക് വില്ലേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ എട്ട് ടീമുകള്‍ മാറ്റുരക്കും. മത്സരങ്ങളുടെ ഫിക്‌സ്ചര്‍ റിലീസ് ചടങ്ങ് സീസണ്‍സ് ഓഡിറ്റോറിയത്തില്‍ ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.

23 ന് നടക്കുന്ന ആദ്യ മാച്ചില്‍ അല്‍ഗര്‍നി പ്ലാസ്റ്റിക്, വെല്‍കണക്ട് എഫ്.സിയെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ അബീര്‍ സലാമത്തക് എഫ്.സി, അറബ് ഡ്രീംസിനേയും മൂന്നാമത്തെ മാച്ചില്‍ റീം എഫ്.സി, ഡെക്‌സോപാക്കിനേയും നേരിടും. അല്‍ അംരി ഗ്രൂപ്പ് തബൂക്കും എച്ച്.എം.ആര്‍ എവര്‍ ഗ്രീനുമാണ് നാലാമത്തെ മാച്ചില്‍ ഏറ്റുമുട്ടുക.

24 വെള്ളിയാഴ്ച രണ്ട് സെമിഫൈനലുകളും ഫൈനലും അരങ്ങേറും. രണ്ടു ദിവസങ്ങളിലായി കുട്ടികളുടെ രണ്ട് സൗഹൃദ മത്സരങ്ങളും നടക്കും. നയന്‍സ് അടിസ്ഥാനത്തിലാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍. കുട്ടികളുടെ മത്സരങ്ങള്‍ ഇലവന്‍സ് അടിസ്ഥാനത്തിലായിരിക്കും.

ചടങ്ങില്‍ മീഡിയവണ്‍ സാരഥികളായ നജുമുദ്ദീന്‍, ഫസല്‍ മുഹമ്മദ്, സിഫ് സെക്രട്ടറി അബു കാട്ടൂപ്പാറ എന്നിവര്‍ ആശംസ നേര്‍ന്നു. മത്സരങ്ങളുടെ ചട്ടങ്ങളും നിബന്ധനകളും ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ യൂസുഫലി കൂട്ടില്‍ വിശദീകരിച്ചു. തുടര്‍ന്ന് ട്രോഫി ലോഞ്ചിംഗ് അരങ്ങേറി. ജമാല്‍പാഷ, മിര്‍സ ശരീഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ബഷീര്‍ ചുള്ളിയന്‍ അധ്യക്ഷത വഹിച്ചു. സൂപ്പര്‍ കപ്പ് ജനറല്‍ കണ്‍വീനര്‍ അബ്ഷീര്‍ സ്വാഗതവും മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സാബിത് നന്ദിയും പറഞ്ഞു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026