l o a d i n g

ഗൾഫ്

ദുബായില്‍ ഡെലിവറി ബൈക്കുകള്‍ക്ക് അതിവേഗ പാതകളില്‍ വിലക്ക്: പുതിയ നിയമം നവംബര്‍ 1 മുതല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

ദുബായ്: ഡെലിവറി ബൈക്കുകള്‍ അതിവേഗ പാതകളില്‍ പ്രവേശിക്കുന്നതിന് ദുബായില്‍ വിലക്ക് ഏര്‍പ്പെടുത്തി. നവംബര്‍ 1 മുതല്‍ പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരും. സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ദുബായ് പോലീസും ചേര്‍ന്ന് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

-അഞ്ചോ അതിലധികമോ പാതകളുള്ള വിശാലമായ റോഡുകളില്‍, ഇടതുവശത്തെ രണ്ട് പാതകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു.

-മൂന്നോ നാലോ പാതകളുള്ള റോഡുകളില്‍, ഏറ്റവും ഇടതുവശത്തുള്ള പാതയില്‍ പ്രവേശിക്കാന്‍ പാടില്ല.

-രണ്ട് പാതകളുള്ളതോ അതില്‍ കുറവോ ഉള്ള റോഡുകളില്‍ റൈഡര്‍മാര്‍ക്ക് ഇരുവശവും സ്വതന്ത്രമായി ഉപയോഗിക്കാം.

അതിവേഗ പാതകളിലെ റൈഡര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം കാരണം ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ദുബായ് പോലീസിലെ ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്രൂയി അറിയിച്ചു.
ഡെലിവറി റൈഡര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതു കാരണം കഴിഞ്ഞ വര്‍ഷം (2024) 854 അപകടങ്ങളും, 2025-ല്‍ 962 അപകടങ്ങളുമാണ് ദുബായില്‍ രേഖപ്പെടുത്തിയത്.

നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം 70,166 കേസുകളാണ് ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടെ ഈ എണ്ണം 78,386 ആയി ഉയര്‍ന്നു.

മോട്ടോര്‍ സൈക്കിളുകള്‍ അപകടസാധ്യത കൂടുതലുള്ള യാത്രാമാര്‍ഗമാണ്. അതിവേഗത്തില്‍ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്- മേജര്‍ ജനറല്‍ അല്‍ മസ്രൂയി കൂട്ടിച്ചേര്‍ത്തു. പുതിയ നിയന്ത്രണങ്ങള്‍ റൈഡര്‍മാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും ഗതാഗത അച്ചടക്കം ശക്തിപ്പെടുത്താനും അപകടങ്ങളും മരണനിരക്കും കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി RTA യുടെ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന ദുബായ് പോലീസ്, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം, ഡെലിവറി മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു.

2021-ലെ നിയമപ്രകാരം ദുബായില്‍ അതിവേഗ പാതകള്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് മുന്‍പും പരിമിതപ്പെടുത്തിയിരുന്നു. അബുദാബിയിലും അജ്മാനിലും സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026