l o a d i n g

ഇന്ത്യ

ദീപാവലിക്ക്‌ശേഷം ഡല്‍ഹി ശ്വാസം മുട്ടുന്നു: വായുവിന്റെ ഗുണനിലവാരം 'റെഡ് സോണില്‍ '

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

ന്യൂഡല്‍ഹി: ദീപാവലി ആഘോഷരാത്രിയിലെ വെടിക്കെട്ടുകള്‍ക്ക് ശേഷം ഡല്‍ഹി ഇന്ന് രാവിലെ ഉണര്‍ന്നത് കട്ടിയുള്ള പുകമഞ്ഞില്‍ പൊതിഞ്ഞാണ്. തലസ്ഥാന മേഖലയിലുടനീളമുള്ള വായുവിന്റെ ഗുണനിലവാരം (AQI) ഒറ്റരാത്രികൊണ്ട് കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 5:30-ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 346 ആയിരുന്നു. ഇതോടെ നഗരത്തിന്റെ മിക്ക ഭാഗങ്ങളും 'റെഡ് സോണി'ലായി,

വായു മലിനീകരണം രൂക്ഷമായതോടെ നഗരത്തിലെ കാഴ്ചാപരിധി കുത്തനെ കുറഞ്ഞു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. പങ്കുവെച്ച വീഡിയോയില്‍, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള പ്രശസ്തമായ ഇന്ത്യാ ഗേറ്റും കര്‍ത്തവ്യപഥും കട്ടിയുള്ള മൂടല്‍മഞ്ഞില്‍ ഏതാണ്ട് അദൃശ്യമായ നിലയിലായിരുന്നു.

വിഷവായുവില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ ഡല്‍ഹി നിവാസികളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അണപൊട്ടിയൊഴുകി.

'ഇന്നോ നാളെയോ നമുക്ക് ഗ്രീന്‍ ക്രാക്കറുകള്‍ ആവശ്യമില്ല. മെച്ചപ്പെട്ട വായുവാണ് വേണ്ടത്. ശ്വാസമെടുക്കാന്‍ നമുക്ക് അവകാശമുണ്ട്! ഡല്‍ഹി സര്‍ക്കാരേ, ഉണരുക. നമ്മള്‍ എടുക്കുന്ന ഓരോ ശ്വാസവും വിഷമയമാണ്,' ഒരു ഉപയോക്താവ് എക്‌സില്‍ ആവശ്യപ്പെട്ടു.

മറ്റൊരാള്‍ തങ്ങളുടെ പ്രദേശത്തെ ഗുരുതരമായ സാഹചര്യം പങ്കുവെച്ചു: 'ഞാന്‍ താമസിക്കുന്ന സ്ഥലത്തെ നിലവിലെ സ്ഥിതി. ആകാശത്തെ വെടിക്കെട്ട് എനിക്ക് കഷ്ടിച്ച് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ, എന്നിട്ടും ആളുകള്‍ നമ്മുടെ നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാസ് ചേംബറാക്കാന്‍ പടക്കം പൊട്ടിക്കുന്നത് തുടരുകയാണ്.'

AQI 301നും 400-നും ഇടയിലാണെങ്കില്‍ 'വളരെ മോശം' എന്നും 401-നും 500-നും ഇടയിലാണെങ്കില്‍ 'അതീവ ഗുരുതരം' എന്നുമാണ് കണക്കാക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026