l o a d i n g

വേള്‍ഡ്

റെറ്റിന ചിപ്പ് ഉപയോഗിച്ച് അന്ധര്‍ക്ക് കാഴ്ച തിരികെ ലഭിക്കുന്നു; പ്രതീക്ഷയായി പരീക്ഷണങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

ലണ്ടന്‍- ബ്രിട്ടീഷ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത, റെറ്റിനയ്ക്ക് താഴെ സ്ഥാപിക്കുന്ന ഒരു കൊച്ചു ഇലക്ട്രോണിക് ചിപ്പ് മാക്യുലാര്‍ ഡിജനറേഷന്‍ മൂലം കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് ഒരു പരിധി വരെ കാഴ്ച തിരികെ നല്‍കുമെന്ന് പഠനറിപ്പോര്‍ട്ട്. ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന ഒരു മുന്നേറ്റമാണിത്.

'പ്രിമ' ചിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ശ്രദ്ധേയമായ ഫലങ്ങളാണ് ക്ലിനിക്കല്‍ പഠനങ്ങളില്‍ കാണിക്കുന്നത്. ഗ്ലോബല്‍ ക്ലിനിക്കല്‍ പഠനത്തില്‍ പങ്കെടുത്ത 84% രോഗികള്‍ക്കും മുമ്പ് കാഴ്ചയില്ലാതിരുന്ന കണ്ണുകൊണ്ട് അക്ഷരങ്ങളും അക്കങ്ങളും വാക്കുകളും വായിക്കാന്‍ കഴിഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കാഴ്ച പരിശോധന ചാര്‍ട്ടിലെ അഞ്ചു വരികള്‍ വരെ ശരാശരി വായിക്കാന്‍ രോഗികള്‍ക്ക് കഴിഞ്ഞു. ചിപ്പ് സ്ഥാപിക്കുന്നതിനു മുന്‍പ് അവര്‍ക്ക് ഈ ചാര്‍ട്ട് ഒട്ടും കാണാന്‍ സാധിച്ചിരുന്നില്ല.

യു.കെ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, യു.എസ്.എ എന്നിങ്ങനെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 38 രോഗികളിലാണ് പരീക്ഷണം നടത്തിയത്. ലോകമെമ്പാടുമുള്ള ഏകദേശം അഞ്ച് ദശലക്ഷം ആളുകളെ ബാധിക്കുകയും ക്രമേണ പൂര്‍ണ്ണ അന്ധതയിലേക്ക് നയിക്കുകയും ചെയ്യുന്ന ജിയോഗ്രാഫിക് അട്രോഫി എന്ന രോഗമുള്ളവരായിരുന്നു ഇവര്‍.

റെറ്റിനയ്ക്ക് താഴെ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുന്ന 2 മില്ലിമീറ്ററില്‍ അധികം വലുപ്പമില്ലാത്ത ഈ ഉപകരണം, ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഈ ഗ്ലാസുകളില്‍ ക്യാമറയും അരയില്‍ ധരിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടറും ഉണ്ടാകും.
ക്യാമറ പകര്‍ത്തുന്ന ദൃശ്യം കമ്പ്യൂട്ടറിലെ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രോസസ്സ് ചെയ്യുകയും, ഒരു ഇന്‍ഫ്രാറെഡ് കിരണമായി കണ്ണിലെ ചിപ്പിലേക്ക് അയക്കുകയും ചെയ്യുന്നു.
ചിപ്പ് ഈ ദൃശ്യങ്ങളെ വൈദ്യുത സിഗ്‌നലുകളാക്കി മാറ്റുന്നു. ഈ സിഗ്‌നലുകള്‍ റെറ്റിനയിലൂടെയും ഒപ്റ്റിക് നെര്‍വിലൂടെയും തലച്ചോറിലെത്തി കാഴ്ചയുടെ ഭാഗികമായ അനുഭവം രോഗിക്ക് നല്‍കുന്നു.

മൂന്ന് വര്‍ഷം മുന്‍പ് ലണ്ടനിലെ മൂര്‍ഫീല്‍ഡ്സ് ഐ ഹോസ്പിറ്റലിലാണ് ഈ പരീക്ഷണങ്ങള്‍ ആദ്യം ആരംഭിച്ചത്. റെറ്റിനയിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന അന്ധതക്ക് ചികിത്സ നല്‍കുന്നതില്‍ ഈ കണ്ടുപിടിത്തം പുതിയ പ്രതീക്ഷ നല്‍കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026