l o a d i n g

ഗൾഫ്

ജിദ്ദ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ജലീലിന് പ്രവാസി വെല്‍ഫെയര്‍ യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

ജിദ്ദ: മൂന്ന് വര്‍ഷത്തെ സ്തുത്യാര്‍ഹമായ സേവനം പൂര്‍ത്തിയാക്കി ഡല്‍ഹി വിദേശ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ജലീലിന് പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. കമ്മിറ്റി ഭാരവാഹികള്‍ കോണ്‍സലിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിക്കുകയും പ്രവാസി സമൂഹത്തിന് അദ്ദേഹം നല്‍കിയ മികച്ച സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

മുഹമ്മദ് ജലീലിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച കമ്മിറ്റി, ഹജ്ജ് തീര്‍ഥാടകര്‍ക്ക് അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ പിന്തുണയും സേവനങ്ങളും എടുത്ത് പറഞ്ഞു.
യാത്രയയപ്പിന്റെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ കമ്മിറ്റി അദ്ദേഹത്തിന് മെമന്റോ സമ്മാനിച്ചു. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവാസി സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ നന്ദി അറിയിച്ചു.

പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിക്ക് വേണ്ടി ആക്ടിങ് പ്രസിഡന്റ് ബഷീര്‍ ചുള്ളിയന്‍, നാഷണല്‍ കമ്മിറ്റി അംഗം സി എച്ച് ബഷീര്‍, പ്രൊവിന്‍സ് കമ്മിറ്റി അംഗം മുനീര്‍ ഇബ്രാഹിം, അബ്ഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026