l o a d i n g

കായികം

എം.യു.എഫ്.സി-പി.എം നജീബ് മെമ്മോറിയല്‍ ചാലഞ്ചേഴ്സ് കപ്പ് : ബദര്‍ എഫ് സിക്ക് കിരീടം

Thumbnail
Publisher By     മുജീബ് കളത്തില്‍
October 21, 2025

ദമാം : പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബായ അല്‍ കോബാര്‍ എം.യു.എഫ്.സി സംഘടിപ്പിച്ച പി.എം നജീബ് മെമ്മോറിയല്‍ ചാലഞ്ചേഴ്സ് കപ്പിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയത്തില്‍ ആവേശകരമായ സമാപനം. എ ആര്‍ എഞ്ചിനിയറിംഗ് ആര്‍.സി.എഫ് സിയെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പെസഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സി കിരീട ജേതാക്കളായത്. അത്യന്തം ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ കളിയുടെ മുപ്പത്തി ഏഴാം മിനുട്ടില്‍ ആര്‍. സി. എഫ്. സിക്കെതിരെ ബദര്‍ എഫ് സി സ്ട്രൈക്കര്‍ ഹസ്സന്‍ നല്‍കിയ അസിസ്റ്റില്‍ ഷിബില്‍ നേടിയ ഗോളിനാണ് ബദര്‍ എഫ് സി മേളയുടെ ചാമ്പ്യന്‍മാരായത്.

ശക്തമായ മുന്നേറ്റങ്ങളുമായി ആര്‍. സി. എഫ്. സി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബദര്‍ എഫ് സിയുടെ പ്രതിരോധ നിരയും ഗോള്‍കീപ്പറും ഗോള്‍ നേടുകയെന്ന അവരുടെ ശ്രമത്തിന് കടിഞ്ഞാണിട്ടു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഒന്നര മാസത്തോളം നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരമായി ആര്‍.സി.എഫ്.സിയുടെ അനന്തു മുരളിയെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരായി ബദര്‍ എഫ് സി യുടെ ഹസ്സന്‍ ടോപ് സ്‌കോറര്‍, സാദിഖ് ഗോള്‍കീപ്പര്‍, ഷിബിലി ഡിഫന്‍ഡര്‍, ആര്‍. സി .എഫ്. സിയുടെ ഷാജഹാന്‍ എമേര്‍ജിങ് പ്ലെയര്‍, ആരാധകരുടെ കളിക്കാരന്‍ സുമേഷ് എം.യു.എഫ്.സി എന്നിവരെ തിരഞ്ഞെടുത്തു. ഷിബില്‍ (ബദര്‍ എഫ് സി) ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി. കോര്‍ണിഷ് സോക്കറിനാണ് ഫെയര്‍ പ്ലേ ട്രോഫി.

ബിസിനസ് രംഗത്തെ പ്രമുഖരായ യഹ്യ അല്‍ ഷാംങ്തി , സയ്യിദ് ഉബൈദ്, കാര്‍ത്തിക് സുകുമാര്‍, അസ്ലം പള്ളിമെയില്‍, മുസ്തഫ ഹാര്‍ബ്, ജെസ്ബീര്‍ അബ്ദുള്‍ ജബ്ബാര്‍, നിഹാല്‍ മുഹമ്മദ്, ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, മറ്റു ഭാരവാഹികളായ റഷീദ് ചേന്ദമംഗല്ലൂര്‍, ഫൈസല്‍ എടത്തനാട്ടുകര എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. സ്ത്രീകളടക്കം നിരവധി പേര്‍ കളി വീക്ഷിക്കാനെത്തി. മഹമൂദ് അബൂബക്കര്‍, നൗഷാദ് മാവൂര്‍, ഷനൂബ് , സഹല്‍ സലിം, അഷ്‌റഫ് കെ.എഫ്.യു.പി.എം, അഫ്താബ് , ആസിഫ് കൊണ്ടോട്ടി, നൗഷാദ് പട്ടാമ്പി എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026