l o a d i n g

ഗൾഫ്

താന്‍ കോണ്‍ഗ്രസ്സാണെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ക്കുണ്ടാവണം -ഡോ. സോയാ ജോസഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

ദമാം: കോണ്‍ഗ്രസ്സുകാരായ ഓരോരുത്തര്‍ക്കും അഭിമാനത്തോടെയും സന്തോഷത്തോടെയും അദ്യം താന്‍ കോണ്‍ഗ്രസ്സാണെന്ന് പറയാന്‍ ആര്‍ജ്ജവമുണ്ടായിരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് അഭിപ്രായപെട്ടു. ഒഐസിസി വനിതാ വേദി ഈസ്റ്റണ്‍ പ്രോവിന്‍സ് കമ്മിറ്റിയുടെ ഓണാഘോഷം - ഓണച്ചന്തം 2025ല്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. സോയാ ജോസഫ്.

സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീ ശാക്തീകരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും മുന്നില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണെന്ന് കാണാമെന്നും, രാജ്യത്തിന്റെ ഉന്നത അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണെന്നും അവര്‍ അവകാശപെട്ടു.

പിണറായി വിജയന്റെ ഭരണത്തില്‍ കേരള ജനത തികച്ചും നിരാശരാണെന്നും, സമസ്ത മേഖലകളിലും ഇടത് ഭരണം അമ്പേ പരാജയമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ആസന്നമായ പഞ്ചായത്ത് - നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുവാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും, അതിനായ് പ്രവാസ മേഖലയില്‍ ഒ ഐ സി സി വനിതാവേദിക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.

ഓണാഘോഷത്തിന് വര്‍ണ്ണപ്പൊലിമ ചാര്‍ത്തി നടത്തിയ മലയാളി മങ്ക മത്സരം ആഘോഷ പരിപാടികള്‍ക്ക് മിഴിവേകി. ഡയാന ബാബു, ജ്യോതിക അനില്‍, ഷബ്ന അഷറഫ് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പായസ മത്സരത്തില്‍ സുബീന മുനീര്‍ (ഫസ്റ്റ്), ആയിഷ ഷഹീന്‍ ( സെക്കന്റ്), ഫരീഹ അബ്ദുല്‍ ഖാദര്‍ (തേര്‍ഡ്) എന്നിവരും സമ്മാനങ്ങള്‍ നേടി.

പ്രസിഡന്റ് ലിബി ജെയിംസ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ഒഐസിസി ഈസ്റ്റണ്‍ പ്രോവിന്‍സ് കമ്മിറ്റി പ്രസിഡന്റ് ഇ കെ സലീം ഉല്‍ഘാടനം ചെയ്തു. മുന്‍ കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഹ്‌മദ് പുളിക്കല്‍, മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, ഒഐസിസി പ്രോവിന്‍സ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശിഹാബ് കായംകുളം, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി പാര്‍വതി സന്തോഷ്, സെക്രട്ടറി രാധിക ശ്യാംപ്രകാശ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വേദി ജനറല്‍ സെക്രട്ടറി ഹുസ്‌ന ആസിഫ് സ്വാഗതവും കീര്‍ത്തി ബിനൂപ് നന്ദിയും പറഞ്ഞു.

അര്‍ച്ചന അഭിഷേക്, ഗീത മധുസൂധനന്‍, ശരണ്യ സുഫില്‍, സോഫിയ താജു ബിന്‍സി ജോണ്‍,നെസ്സി നൗഷാദ്, ബെറ്റി തോമസ് സലീന ജലീല്‍, മറിയാമ്മ റോയ്, പ്രിയ അരുണ്‍, അഞ്ചു, ഷെറിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026