l o a d i n g

കായികം

കെ ഇ എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൂപ്പര്‍ ലീഗ് സീസണ്‍ 2: മലാസ് മാവറിക്‌സ് ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് മുതവ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ മലാസ് മാവറിക്‌സ് ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൗദ് യുണൈറ്റഡ് എഫ് സി യോഡാണ് മലാസ് വിജയം വരിച്ചത്. റിയാദിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്‌സ് ഫോറം എല്ലാ വര്‍ഷവും നടത്തി വരുന്ന ടൂര്‍ണമെന്റാണ് കെ എസ് എല്‍ സൂപ്പര്‍ ലിഗ്. നാല് ദിവസങ്ങളായി നടന്ന രണ്ടാം സീസണ്‍ മത്സരങ്ങളില്‍ ഫോറം അംഗങ്ങളായ നിരവധി കളിക്കാര്‍ മാറ്റുരച്ചു. മലാസ് മാവറിക്ക്‌സ്, രൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയന്‍, സൗത്ത് റിയാദ് യുണൈറ്റഡ് എന്നീ 4 ടീമുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങള്‍..

മുന്‍വര്‍ഷത്തേക്കാള്‍ അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ടൂര്‍ണമെന്റ് ശ്രദ്ധേയമായി.. കെ ഇ എഫ് ലെ കാല്‍പന്ത് കഴിവുകള്‍ വളര്‍ത്തിയെടുക്കാനും പുതിയ താരോദയങ്ങളെ വാര്‍ത്തെടുക്കാനുമാണ് ഈ ടൂര്‍ണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.. ജേതാക്കള്‍ക്ക് സൂപ്പര്‍ ലിഗയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ എം എ ആര്‍ പ്രോജക്റ്റ്‌സ് പ്രതിനിധികള്‍ ട്രോഫികളും മെഡലുകളും നല്‍കി. കൂടാതെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ഗോള്‍ഡന്‍ ഗ്ലവ് : റമീസ് നൂര്‍ മഹല്‍, ഗോള്‍ഡന്‍ ബൂട്ട്: അബ്ദുല്‍ വാഹിദ്, ഗോള്‍ഡന്‍ ബോള്‍: മുബാഷിര്‍ ഇഖ്ബാല്‍, ബെസ്റ്റ് ഡിഫണ്ടര്‍: റിയാസ് ഇ എ, മാന്‍ ഓഫ് ദ ഫൈനല്‍: ഹാരിസ് കെ എ ,ഫെയര്‍ പ്ലേ : സൗത്ത് റിയാദ് യുണൈറ്റഡ് ടീം എന്നിവര്‍ കരസ്ഥമാക്കി,

ടൂര്‍ണമെന്റിന് കെ ഇ എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026