l o a d i n g

ഗൾഫ്

ദമാമില്‍ പ്രവാസിയായ തിരുവനന്തപുരം സ്വദേശി മുഹമ്മദ് സിറാജ് ഫിലിപ്പൈന്‍സില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

ദമാം : നാലര പതിറ്റാണ്ടിലധികം സൗദി ദമാമില്‍ പ്രവാസിയായ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അരിഫിന്‍ മനസിലിലെ മുഹമ്മദ് സിറാജ് (70) ഫിലിപ്പൈന്‍സില്‍ നിര്യാതനായി. കമ്പനി ആവശ്യാര്‍ഥം റിക്രൂട്ട് മെന്റിന് വേണ്ടി ഫിലിപ്പൈന്‍സിലെ മനിലയില്‍ എത്തിയ മുഹമ്മദ് സിറാജിന് കടുത്ത പനി അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി മൂര്‍ഛിച്ചതോടെ വെന്റിലേറ്ററിലാവുകയും ഇന്നു പുലര്‍ച്ചെ മരണ സംഭവിക്കുകയുമായിരുന്നു.

46 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ബിന്‍ ഖുറയ്യ കമ്പനിയില്‍ വര്‍ഷങ്ങളോളം എച്.ആര്‍ മാനേജര്‍ പദവിയിലും ഇപ്പോള്‍ കമ്പനിയുടെ സീനിയര്‍ കണ്‍സള്‍ട്ടന്റായും ജോലി ചെയ്ത് വരികയായിരുന്നു. വര്‍ഷങ്ങളോളം അബ്ഖേക്കിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ ദമാം റാക്കയില്‍ ആണ് താമസം. മുഹമ്മദ് സാലി-സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഫാത്തിമയാണ് ഭാര്യ. അന്‍വിന്‍, അദ്നാന്‍, നജ്ല എന്നിവര്‍ മക്കളാണ്. ഡോ : റിന്‍സി , ഡോ. ആമിന, അര്‍ഷാദ് എന്നിവര്‍ മരുമക്കളാണ്.

ഖബറടക്കം നാട്ടില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവരമറിഞ്ഞ് ഭാര്യയും മക്കളും ഫിലിപൈന്‍സിലെത്തിയിട്ടുണ്ട്.
ധാരാളം സുഹ്യദ് വലയമുള്ള മുഹമ്മദ് സിറാജിന്റെ വിയോഗം കമ്പനിയിലെ സഹപ്രവര്‍ത്തകരേയും പരിചിതരേയും ദുഃഖത്തിലാഴ്ത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026