l o a d i n g

ഗൾഫ്

കൊല്ലം പ്രീമിയര്‍ ലീഗ്: ജേഴ്‌സി ആന്‍ഡ് ട്രോഫി ലോഞ്ചിങ് വെള്ളിയാഴ്ച ദമാം ലുലുവില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

ദമാം: കൊല്ലം പ്രീമിയര്‍ ലീഗും (കെ.പി.എല്‍) കൊല്ലം പൈതൃകവും സംയുക്തമായി ഒക്ടോബര്‍ 30, 31 തീയതികളില്‍ കാനൂ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന കൊല്ലം പ്രീമിയര്‍ ലീഗ് സീസണ്‍ സിക്‌സിന്റെ ജേഴ്‌സി ആന്‍ഡ് ട്രോഫി ലോഞ്ചിങ് സെറിമണി 24ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ദമാം ലുലു ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റ് ഉദ്ഘാടന പരിപാടിയില്‍ പിന്നണി ഗായിക അഭയാ ഹിരന്‍ മയിയും, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഹിഷാം അങ്ങാടിപ്പുറവും അതിഥികളായി എത്തുന്ന സംഗീത സന്ധ്യ ഉണ്ടായിരിക്കും.

കിഴക്കന്‍ പ്രവിശ്യയില്‍ ക്രിക്കറ്റിന് സമഗ്ര സംഭാവനകള്‍ ചെയ്ത കളിക്കാര്‍ക്കായി പൈതൃകം നല്‍കുന്ന സ്‌പെഷ്യല്‍ അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും. കൊല്ലം പ്രീമിയര്‍ ലീഗ് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ജീവകാരുണ്യ അവാര്‍ഡ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി നസീര്‍ വെളിയിലിന് സമര്‍പ്പിക്കും. പ്രമുഖ ബിസിനസുകാരനായ ഇദ്ദേഹം ജീവകാരുണ്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. കെ.പി.എല്‍ സീസണ്‍ സിക്‌സിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ഏറ്റവും നിര്‍ധനമായ ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കാനും ആ കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും കെ.പി.എല്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

നാട്ടില്‍ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കൊല്ലം ജില്ലക്കാരായ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന കെ.പി.എല്‍ സീസണ്‍ സിക്‌സ് ടൂര്‍ണമെന്റില്‍ ജെ.കെ കരുനാഗപ്പള്ളി ഹിറ്റേഴ്‌സ്, കൊട്ടാരക്കര ഇലവന്‍ സ്റ്റാര്‍സ്, റാണൂര്‍ റിവഞ്ചേഴ്‌സ്, കൊല്ലൂര്‍വിള നൈറ്റ് റൈഡേഴ്‌സ്, തേവലക്കര എയ്‌സ് യുനൈറ്റഡ്, ചടയമംഗലം അസ്‌ട്രോസ്, കടയ്ക്കല്‍ കെന്‍സ, ഓടനാവട്ടം ബ്ലാസ്റ്റേഴ്‌സ്, അഞ്ചല്‍ വാരിയെഴ്സ്, പുനലൂര്‍ സ്മാഷേഴ്‌സ് എന്നീ ടീമുകള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കെ.പി.എല്‍ ചെയര്‍മാന്‍ നജീം ബഷീര്‍, ജനറല്‍ കണ്‍വീനര്‍ ഷൈജു വിളയില്‍, ട്രസ്റ്റി ബിജു അബ്ദുല്‍ അസീസ്, രക്ഷാധികാരികളായ സുരേഷ് റാവുത്തര്‍, നൗഷാദ് തഴവ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026