l o a d i n g

ഗൾഫ്

യു.കെ.യില്‍ കോട്ടയം സ്വദേശിയായ മലയാളി ഗൃഹനാഥനെ കാണാതായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

ലണ്ടന്‍: യുകെയിലെ നോട്ടിങ്ങാംഷറില്‍നിന്ന് കോട്ടയം സ്വദേശിയെ കാണാതായി സ്റ്റീഫന്‍ ജോര്‍ജ് (47) എന്ന ഗൃഹനാഥനെയാണ് മൂന്ന് ദിവസമായി കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊതുജന സഹായം തേടി നോട്ടിങ്ങാംഷര്‍ പോലീസ് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. പീത്സ ഫാക്ടറിയിലെ ജീവനക്കാരനായ സ്റ്റീഫന്‍ ജോര്‍ജ് കഴിഞ്ഞ ഞായറാഴ്ച പതിവുപോലെ സൈക്കിളില്‍ ജോലിക്ക് പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണങ്ങള്‍ വിഫലമായതിനെത്തുടര്‍ന്നാണ് പോലീസ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജോലിയ്ക്ക് എത്താത്തതിനെക്കുറിച്ച് ഫാക്ടറി ജീവനക്കാര്‍ കുടുംബത്തെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്റ്റീഫന്‍ ജോര്‍ജിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വിവരം അറിഞ്ഞയുടന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹം പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും സ്റ്റീഫനെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന്, കുടുംബത്തിന്റെ അപേക്ഷപ്രകാരം കേസ് ഏറ്റെടുത്ത നോട്ടിങ്ങാംഷര്‍ പോലീസ്, സ്റ്റീഫന്‍ ജോര്‍ജിന്റെ ചിത്രവും വിവരങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചുകൊണ്ട് പൊതുജനങ്ങളുടെ സഹായം തേടുകയായിരുന്നു. സ്റ്റീഫന്‍ ജോര്‍ജിനെ കണ്ടെത്താന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026